Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം അനുകരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 07:09 pm IST
in Samskriti

വിദേശരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഭാരതത്തിലെ സാമൂഹികവും സാംസ്‌കാരികവുമായ അന്തരീക്ഷം. അതിനാല്‍ വിദേശസംസ്‌കാരത്തെ അനുകരിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. അവരിലെ പല നല്ല അംശങ്ങളും നമുക്ക് സ്വീകരിക്കാം. അവ സ്വാംശീകരിക്കുന്നതിലൂടെ നമുക്ക് വികസിക്കാന്‍ കഴിയണം. ഏതു സ്വീകരിക്കണം,ഏതു തള്ളിക്കളയണം എന്നതു നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സാംസ്‌കാരിക അടിത്തറയില്‍ ഉറച്ചുനിന്നു വേണം തീരുമാനിക്കേണ്ടത്. പെട്ടെന്നുള്ള ആകര്‍ഷണത്തില്‍പ്പെട്ട് വിദേശികളുടെ ദുര്‍ശ്ശീലങ്ങള്‍ നമ്മള്‍ സ്വീകരിച്ചാല്‍ വലിയകുഴപ്പങ്ങളില്‍ എത്തിച്ചേരും.

ഈയിടെ ഉണ്ടായ ഒരു സംഭവംകൊണ്ടാണ് അമ്മ ഇതു പറയുന്നത്. മദ്യശാലയില്‍ ഇരുന്ന് മദ്യപിച്ചിരുന്ന സ്ത്രീകളെ കുറച്ചുപേര്‍ ശാരീരികമായി ആക്രമിച്ചു. നമ്മുടെ ഭാരതത്തില്‍ തന്നെയാണ് ഇതു നടക്കുന്നത്. സ്ത്രീകളെ ആക്രമിച്ചത് തെറ്റാണ് എന്ന് അമ്മ ഉറച്ചു വിശ്വസിക്കുന്നു. വാസ്തവത്തില്‍ മദ്യപാനം എന്ന ദുശ്ശീലത്തിന് അടിമകളായ സ്ത്രീകളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ വേണ്ടിയാകണം അവര്‍ അത് ചെയ്തത്. അതിനു ബോധവത്കരണമാണ് അത്യാവശ്യം വേണ്ടത്. അല്ലാതെ ശാരീരികമായി സ്ത്രീകളെ ആക്രമിക്കുന്നതിനോട് അമ്മയ്‌ക്ക് ഒരിക്കലും യോജിപ്പില്ല. കുട്ടി അമ്മയെക്കണ്ടാണ് വളരുന്നത്.

മാതാവിന്റെ മദ്യപാനമല്ല കുട്ടി കണ്ട് വളരേണ്ടത്. ആരോഗ്യമുണ്ടാവാന്‍ പാലുകുടിക്കട്ടെ. ഇപ്പോഴത്തെ ലഹരിയില്‍ കൃത്രിമ വിഷവസ്തുക്കള്‍ കൂടുതലാണ്. ലഹരി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ വിഷം ചേര്‍ക്കുന്നു. അധികലഹരി ഉള്ള മദ്യമാണ് ഇപ്പോള്‍ കൂടുതല്‍. പണ്ട് തെങ്ങില്‍നിന്ന് ഉണ്ടാവുന്ന കള്ള് കുടിച്ചിരുന്നവര്‍ നമ്മുടെ നാട്ടില്‍ പുരുഷന്മാരായിരുന്നു. ശുദ്ധമായ തെങ്ങിന്‍ കള്ളായിരുന്നു അവര്‍ കുടിച്ചിരുന്നത്.

ഇപ്പോള്‍ അതിലും വിഷവസ്തുക്കള്‍ ചേര്‍ത്ത് വീര്യം വര്‍ധിപ്പിക്കുന്നു. അതു കരളിനെയും ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും കാര്‍ന്നുതിന്നും. പണം നല്കി വാങ്ങിക്കഴിക്കുന്ന മദ്യം നിങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. ചായയും കാപ്പിയും കുടിക്കുമ്പോള്‍പ്പോലും ഉന്മേഷം കിട്ടുന്നുണ്ട്. എങ്കിലും കാപ്പിയും ചായയും കൂടുതലായി കുടിക്കുന്നത് നന്നല്ല.

മദ്യപാനത്തിന് എതിരെ ബോധവത്കരണം ശക്തമാക്കണം അതായത് ഈകാലഘട്ടത്തിന്റെ ആവശ്യം. സാമ്പത്തികമായ തകര്‍ച്ചയും അമിത മദ്യപാനം മൂലം ഉണ്ടാകും. വിദേശരാജ്യങ്ങളില്‍ ഇതൊക്കെ ഉപയോഗിക്കുന്നതിനു കാലാവസ്ഥ ഒരു കാരണമാണ്. പിന്നെ അവര്‍ക്ക് മികച്ച സാമ്പത്തിക അടിത്തറയുണ്ട്. അവിടെ ഒരാള്‍ക്ക് ഒന്നിലേറെ കാറുകളും വീടുകളും ഒത്തിരി വളര്‍ത്തു മൃഗങ്ങളും ഉണ്ട്. ഇവയൊക്കെ പരിപാലിക്കാന്‍ ഉള്ള ധനം ആ രാജ്യങ്ങളില്‍ ഉണ്ട്.

പാശ്ചാത്യരാജ്യങ്ങളില്‍ ആണുങ്ങളുടെ ഒപ്പം ഇരുന്ന് മദ്യപിക്കാന്‍ സമരം ചെയ്ത ഒരു മകള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് അമ്മയുടെ ആശ്രമത്തില്‍ എത്തിയിരുന്നു. ആ മകള്‍ പറഞ്ഞത് ഇപ്പോള്‍ അവരൊക്കെ മദ്യപാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നാണ്. മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുരിച്ച് ഇപ്പോള്‍ ബോധവത്കരണം അവര്‍ തുടങ്ങിക്കഴിഞ്ഞു.

അതുതന്നെയാണ് നമ്മളും തുടങ്ങേണ്ടത്.

അക്രമം ഒന്നിനും പരിഹാരമല്ല. സ്ത്രീകള്‍ തന്നെ സ്ത്രീകളെ മദ്യപാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കണം. പുരുഷന്മാര്‍ സ്ത്രീകളെ ആക്രമിക്കുന്നതിനോട് അമ്മയ്‌ക്ക് യോജിപ്പില്ല.

പാശ്ചാത്യരാജ്യങ്ങളിലെ ദുശ്ശീലങ്ങളെ കണ്ണുമടച്ച് അനുകരിക്കുന്നതു കൊണ്ടാണ് നമ്മുടെ നാട്ടിലും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വര്‍ധിക്കുന്നത്. ബോധവത്കരണത്തിലൂടെ നമ്മുടെ യുവതലമുറയെ ഈ ദുശ്ശീലങ്ങളില്‍ നിന്ന് നമുക്ക് മോചിപ്പിക്കണം. ഇതിനു മക്കള്‍ മുന്‍കൈ എടുക്കണം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.