മുംബൈ: വാട്സാപ്പില്‍ നിന്നും ലാന്ഡ്ലൈനിലേക്കും കോള്‍ വിളിക്കാനുളള സൗകര്യം വരുന്നു. വാട്സാപ്പ്, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകളില്‍ നിന്നും മൊബൈല്‍ ഫോണിലേക്കുമാത്രമാണ് നിലവില്‍ കോള്‍ വിളിക്കാനാവുന്നത്.
രാജ്യത്തെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടേയും ടെലിഫോണ്‍ ഓപ്പറേറ്ററുടേയും സഹകരണത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പാടാക്കുന്നത്. ലാന്‍ഡ് ഫോണിലും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ നിലവിലെ കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെലികോം കമ്പനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന മന്ത്രിതല സമിതിയുടെ അനുമതികൂടി ലഭിക്കുന്നതോടെ ലാന്ഡ്ഫോണുകളിലേക്കും ആപ്പ് ഉപയോഗിച്ച് കോള്‍ വിളിക്കാവുന്നതാണ്. എന്നാല്‍ ലാന്‍ഡ് ഫോണിലും ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ടായിരിക്കേണ്ടതാണെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: