കരുനാഗപ്പള്ളി: ജില്ലയില്‍ വ്യാപകമായ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും. പിന്നില്‍ അന്യ സംസ്ഥാന മയക്കുമരുന്നു സംഘമാണെന്ന് സൂചന.
ഇതിന്റെ വ്യക്തമായ തെളിവു നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ നടന്ന അറസ്റ്റുകള്‍. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘം ജില്ലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിക്കുന്നത്.
തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം എസിപിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടുന്നതിനായി ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിന് രൂപം നല്‍കി. തുടര്‍ന്ന് ഈ സംഘം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് മൂന്ന് കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാനക്കാരനായ സെന്തില്‍ മുരുകന്‍ എന്നയാളിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് അന്യസംസ്ഥാന മയക്കുമരുന്ന് സംഘം ജില്ലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചത്.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ശൃംഖലയുള്ള സംഘത്തിലെ അംഗങ്ങളെക്കുറിച്ചും ഇയാള്‍ പോലീസിന് വിവരം നല്‍കി. തേനിയിലെ കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനിയായ അര്‍ജ്ജുനന്‍ ജില്ലയിലെത്തിയതായും സൂചന ലഭിച്ചതും ഇയാളിലൂടെയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഒറീസയിലെ കൊരാപുട് എന്നീ ജില്ലകളില്‍ നിന്നും തീവണ്ടി മാര്‍ഗം വന്‍തോതില്‍ കഞ്ചാവ് തേനി ജില്ലയില്‍ എത്തിച്ച് കേരളത്തിലേക്ക് വില്‍പ്പനയ്‌ക്കായി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അര്‍ജ്ജുനന്‍. ആന്ധപ്രദേശിലെ ഷോളവാരം, ഖമ്മം എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലെ ഉത്തമപാളയം, തേനി, കമ്പം, കേരളത്തിലെ കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലു ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. കൊല്ലം, നീണ്ടകര ഹാര്‍ബര്‍, ടൗണ്‍ എന്നിവിടങ്ങളില്‍ വില്‍പ്പനയ്‌ക്ക് എത്തിച്ചതാണ് കഞ്ചാവ് എന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ 150 കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദിവസം ശരാശരി 60 കിലോഗ്രാം കഞ്ചാവ് കേരളത്തില്‍ വില്‍പ്പന നടത്തുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു.
















