ശാസ്താംകോട്ട: ആറ് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍പെട്ട് രാമകൃഷ്ണപിള്ള കിടപ്പിലായപ്പോള്‍ തകര്‍ന്നത് നിര്‍ധനകുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷകളും. വേങ്ങ അയണിവിളവടക്കതില്‍ രാമകൃഷ്ണപിള്ള(41)യുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി.
കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആഞ്ഞിലിമൂട്ടില്‍ കെഎസ്ആര്‍ടിസി ബസുമായി മത്സരിച്ചെത്തിയ സ്വകാര്യബസ് രാമകൃഷ്ണപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അരയ്‌ക്ക് താഴോട്ട് പൂര്‍ണമായും തളര്‍ന്ന് പോയിരുന്നു. തുടര്‍ചികിത്സ നടത്തിയാലും ചലനശേഷി പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ വിധിച്ചെങ്കിലും പ്രതീക്ഷകൈവെടിയാതെ ബന്ധുക്കള്‍ രാമകൃഷ്ണപിള്ളയെ എറണാകുളത്ത് അമൃതാ ആശുപത്രിയിലേക്കമാറ്റി. എന്നാല്‍ അമൃതയിലേയും അഭിപ്രായം ഇതുതെന്നയായിരുന്നു. ദിവസവും ഫിസിയോതെറാപ്പി നടത്തിയാല്‍ ഒരുപരിധിവരെ പ്രയോജനമുണ്ടാകുമെന്ന വിലയിരുത്തലില്‍് ഇത് നടത്തിവരുന്നു. തെറാപ്പി നടത്തുന്നതിനായി മാസംതോറും നിര്‍ധനകുടുംബം ആറായിരം രൂപ കണ്ടെത്തേണ്ടതുണ്ട്.
കശുവണ്ടിതൊഴിലാളിയായിരുന്ന ഭാര്യ സുശീല ജോലി ഉപേക്ഷിച്ച് രോഗശയ്യയിലായ ഭര്‍ത്താവിനെ സംരക്ഷിച്ചുവരികയാണ്. ഒേന്നകാല്‍ സെന്റ് ഭൂമിയിലെ ഓടി’ചെറിയൊരുവീട്ടില്‍ വിധിയെപഴിച്ച് കഴിയുകയാണ് കുടുംബം. ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ശരീരവും തകര്‍ന്ന—മനസുമായി ദുരിതംപേറി കിടക്കുന്ന—രാമകൃഷ്ണപിള്ള ഏവര്‍ക്കും നൊമ്പരകാഴ്ചയാണ്. ഇദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി ഇതിനോടകം വലിയൊരുതുക ചിലവഴിച്ചുകഴിഞ്ഞു. നാട്ടുകാരുടേയും വീട്ടുകാരുടെയും സഹായംകൊണ്ടും, കടംവാങ്ങിയുമാണ് ഇത്രനാളും പിടിച്ചുനിന്നത്. എട്ടാംക്ലസ് വിദ്യാര്‍ത്ഥിയായ നന്ദകുമാറും, ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദനയും മക്കളാണ്. പ്രാഥമിക ആവശ്യങ്ങള്‍ പോലും കിടക്കയില്‍തന്നെ നിറവേറ്റുന്ന രാമകൃഷ്ണപിളളയുടെ ചികിത്സയ്‌ക്കും കുടുംബത്തിന്റെ നിലനില്‍പ്പിനും സുമനസുകളുടെ സഹായമാണ് ഏകപ്രതീക്ഷ. മനുഷ്യത്വത്തിന്റെ ഉറവയും, നന്മയും വറ്റിയിട്ടില്ലാത്തവര്‍ തങ്ങളെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. സുശീലയുടെ പേരില്‍ ഇന്ത്യന്‍ ബാങ്കിന്റെ ശാസ്താംകോട്ട ബ്രാഞ്ചില്‍ തുറന്ന 927275543( ഐഎഫ്‌സി കോഡ്-കഉകആ 000 ട011) എന്ന അക്കൗണ്ട് നമ്പരില്‍ സഹായം എത്തിക്കാം.
















