Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറമടയെചൊല്ലി സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:22 pm IST
in Kottayam

ഇളങ്കാട് (മുണ്ടക്കയം): പാറമടയുടെ പ്രവര്‍ത്തനത്തെചൊല്ലി നാട്ടുകാര്‍ക്കിടയിലുണ്ടായ ചേരിതിരിവ് വാക്കേറ്റത്തിലും സംഘട്ടനത്തിലും കലാശിച്ചു. സംഘര്‍ഷത്തില്‍ പതിനൊന്നു പേര്‍ക്കു പരി ക്കേറ്റു, സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രകൃ തി സംരക്ഷണ സമിതിയും ബുധനാഴ്ച മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് കൊടുങ്ങയിലുളള സ്വകാര്യ പാറമടക്ക് അനുമതി നല്‍കിയത് സംബന്ധിച്ചുണ്ടായ വാഗ്വാദമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. അഞ്ചു വര്‍ഷംമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച വാഴത്തറ ഗ്രാനേറ്റ് കമ്പനിയുടെ പാറമടക്ക് ചൊവ്വാഴ്ച ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കുകയായിരുന്നു.ഇതാണ് നാട്ടുകാര്‍ തമ്മിലടിക്കാന്‍ ഇടയാക്കിയത്. പാറമടയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ഇവിടെ ഇതേ ചൊല്ലി പ്രശ്‌നങ്ങളായിരുന്നു. ലൈസന്‍സ് നല്‍കരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അന്ന് നാട്ടുകാര്‍ ഒന്നടങ്കമായിരുന്നു പാറമടക്കെതിരായി നിലപാട് സ്വീകരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നാട്ടുകാരില്‍ ഒരുവിഭാഗം പാറമടയ്‌ക്ക് അനുകൂലമാവുകയായിരുന്നു.

പാറമടയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനാനുമതി ഈമാസം 31ന് അവസാനിക്കുകയായിരുന്നു. ഫെബ്രുവരി 28ന് കൊടുങ്ങയില്‍ ചേര്‍ന്ന ഗ്രാമസഭയോഗം തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ഒരു വിഭാഗം തിങ്കളാഴ്ച രാവിലെ കൂട്ടിക്കല്‍ പഞ്ചായത്ത് ആഫീസിലെത്തി പാറമടക്ക് ലൈസന്‍സ് നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. പാറമടക്ക് അനുമതി നല്‍കരുതെന്നാവശ്യപെട്ട് പ്രകൃതി സംരക്ഷണ സമിതി പഞ്ചായത്തിനു പരാതിയും നല്‍കിയിരുന്നു. ഇത് നാട്ടുകാരില്‍ രണ്ടു വിഭാഗങ്ങളാവാന്‍ ഇടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി പ്രകൃതി സംരക്ഷണ സമിതി അംഗം, ബിജെപി അംഗം എന്നിവരുടെ എതിര്‍പ്പോടെ പാറമടക്കു ഒരു വര്‍ഷം കൂടി പ്രവര്‍ത്തനാനുമതി നല്‍കി.

പഞ്ചായത്തുമായി ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് റോഡിന് അറ്റകുറ്റപണികള്‍ നടത്തുന്നതിനായി വൈകുന്നേരം അഞ്ചുമണിയോടെ കൊടുങ്ങയിലെത്തിയ പാറമട അധികൃതര്‍ സാമഗ്രികള്‍ ഇറക്കിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പഞ്ചായത്ത് റോഡിനായി സ്ഥലം നല്‍കിയിരുന്ന പരുത്തിപാറ അമ്മിണി വിജയന്റെ പുരയിടത്തിന്റെ സംരക്ഷണ ഭിത്തി പാറമടവാഹനങ്ങള്‍ ഓടുന്നതുമൂലം ഇടിഞ്ഞെന്നും അത് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം മടയുടമകള്‍ പാലിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ഇതിനിടയില്‍ പാറമടയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്ന പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കു തകര്‍ക്കം നടത്തുകയായിരുന്നു. മുണ്ടക്കയം എസ്.ഐ.യുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘട്ടനവും ഉണ്ടായത്. നാട്ടുകാര്‍ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രകൃതി സംരക്ഷണ സമിതിയും സംയുക്താഭിമുഖ്യത്തില്‍ ഇളങ്കാട് മേഖലയില്‍ ഹര്‍ത്താല്‍ നടത്തി. കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ ഓടാതെയുമുള്ള ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ പഞ്ചായത്തംഗം എം.ബി.ചന്ദ്രദാസ്, സമിതി പ്രസിഡന്റ് കല്ലേപ്പളളില്‍ കെ.ജി.ഗംഗാധരന്‍ (65), സെക്രട്ടറി ചെളിക്കുഴിയില്‍ കെ.പി.സാബു (46), കല്ലേപ്പളളി ശാര്‍ങ്ധരന്‍ (38), പരുത്തുപാറ വീട്ടില്‍ അമ്മിണി വിജയന്‍ (68) പരുത്തുപ്പാറ അജേഷ് (35), പരുത്തുപ്പാറ അനു അജേഷ് (30), ചെളിക്കുഴിയില്‍ ബാബു(49)എന്നിവരും പാറമട അനുകൂലികളായ മുണ്ടു നടക്കല്‍ മനീഷ്, പരുത്തുപാറ അനീഷ്, മോനച്ചന്‍ എന്നിവരും പരിക്കുകളോടെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.