കൊച്ചി: ഫെഡറല്‍ ബാങ്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘ലോഞ്ച്പാഡ്’ എന്ന പേരില്‍ പ്രത്യേകം ഔട്ട്ലെറ്റുകള് തുറന്നു. പ്രാരംഭഘട്ടത്തില്‍ ബാംഗ്ലൂരിലും കൊച്ചിയിലും തുറക്കുന്ന ലോഞ്ച് പാഡ്, ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍, ബയോടെക്നോളജി, ഹൈ-ടെക് ഫാമിംഗ്, ഹെല്‍ത്ത്കെയര്‍, ലൊജിസ്റ്റിക്സ്, ഇ- കൊമേഴ്സ്/ ഇ-മാര്‍ക്കറ്റുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന പുതിയ സംരംഭകര്‍ക്ക് വേണ്ടിമാത്രമുള്ള ബാങ്കിംഗ് സര്‍വ്വീസുകള്‍ക്കൊപ്പം വിശാലമായ ഉപദേശസേവനങ്ങളും ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഡ്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ സംരംഭം.
ഫെഡറല്‍ ബാങ്കിന്റെ കുണ്ടന്നൂര്‍ ശാഖയോടു ചേര്‍ന്നു തുറന്ന കൊച്ചിയിലെ ലോഞ്ച്പാഡ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാനും മോബ്മി വയര്‍ലെസ് സഹസ്ഥാപകനും സിഇഒയുമായ സഞ്ജയ് വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഫെഡറല്‍ ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജറും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ആന്‍ഡ് ഒപ്റ്റിമേഷന് മേധാവിയുമായ സണ്ണി കെ. പി, സിജിഎമ്മും കേരള നെറ്റ്വര്‍ക്ക് മേധാവിയുമായ കെ.ഐ വര്‍ഗീസ് എന്നിവരും ബാങ്കിന്റെ സീനിയര്‍ എക്സിക്യൂട്ടീവുമാരും ചടങ്ങില്‍ പങ്കെടുത്തു. സെന്റ് മാര്‍ക്സ് റോഡിലെ ശാഖയോടു ചേര്‍ന്ന് ബാംഗ്ലൂരിലെ ഔട്ലെറ്റ് ഉടന്‍തന്നെ പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: