ചെങ്ങന്നര്‍: കെപിഎംഎസ് പൊതുസമൂഹത്തില്‍ കരുത്താര്‍ജിച്ച സംഘടനയാണന്നും അതിനെ തകര്‍ക്കാന്‍ ചിലതല്‍പ്പര രാഷ്‌ട്രീയകക്ഷികള്‍ ശ്രമിക്കുന്നതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെപിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.പി.പി. ബാവ പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യന്‍കാളി സ്മാരക സ്‌കൂള്‍ പൈതൃകസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40.55കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് യോഗം അഭിനന്ദനം രേഖപ്പെടുത്തി. കലാഭവന്‍ മണിയുടെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള പുലയര്‍ മഹാസഭ യൂണിയന്‍ വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു.
പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളുടെ ഭവനനിര്‍മ്മാണത്തിനുള്ള വായ്‌പത്തുക അഞ്ച് ലക്ഷമാക്കി ഉയര്‍ത്തണം. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കണം എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സമ്മേളനത്തിന് മുന്നോടിയായി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.കെ. സജീവ് പതാക ഉയര്‍ത്തി. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് വി.ബി. രാജന്‍ അധ്യക്ഷത വഹിച്ചു.
സതീഷ് പ്രയാര്‍, സുശീലന്‍ പുന്തല, റ്റി.സോമന്‍, റ്റി.റ്റി. രാജപ്പന്‍, റ്റി. സന്തോഷ്‌കുമാര്‍, പി.കെ. ബാലകൃഷ്ണന്‍, എം.കെ. ശിവദാസ്, കെ.എസ്. ഓമനക്കുട്ടന്‍, ശശിധരകുമാര്‍, രവി ആല എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി.ബി. രാജന്‍(പ്രസിഡന്റ്), സതീഷ് പ്രയാര്‍(സെക്രട്ടറി), സുശീല്‍ പുന്തല(ട്രഷറര്‍), കെ.കെ. സജീവ്, രവി പാറപ്പാട്(വൈസ് പ്രസിഡന്റ്), മുരളി കൊഴുവല്ലൂര്‍, രവി ആല(ജോ.സെക്രട്ടറി), വി.കെ. സുരേന്ദ്രന്‍, സന്തോഷ് കുറ്റിയില്‍, രതീഷ്, എം.കെ. ശിവദാസ്, സുജാതാഗോപി,സുമിതാ അജിത്ത് എന്നിവരെ തെരഞ്ഞെടുത്തു.
















