കൊട്ടാരക്കര: ഓട്ടോറിക്ഷയില്‍ കഞ്ചാവു വില്‍പന നടത്തിയ സംഘത്തെ 38 പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. പെരുങ്കുളം സ്വദേശി ശ്രീനാഥ്(23), ഇഞ്ചക്കാട് സ്വദേശി വിഷ്ണു(21), പവിത്രേശ്വരം സ്വദേശി അഭിലാഷ്(27), ഹിലാല്‍(22) എന്നിവരാണ് പിടിയിലായത്.
കൊട്ടാരക്കര ചന്തമുക്കില്‍ നിന്നുമാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ അഭിലാഷാണ് സംഘതലവന്‍. വലിയ കച്ചവടക്കാരില്‍ നിന്നും കഞ്ചാവ് വാങ്ങി ചെറുപൊതിക്കളാക്കി ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് വില്‍പന. പൂവറ്റൂര്‍, ഇഞ്ചക്കാട്, പെരുങ്കുളം, പുത്തൂര്‍, കുളക്കട എന്നിവിടങ്ങളാണ് പ്രധാന വില്‍പന കേന്ദ്രങ്ങള്‍. ആവശ്യക്കാര്‍ പറയുന്നിടത്ത് കഞ്ചാവുമായി ഓട്ടോറിക്ഷയില്‍ എത്തും. ഓട്ടോയ്‌ക്കുള്ളില്‍ ഇരുന്ന് കഞ്ചാവ് വലിക്കാനുള്ള സൗകര്യവും ഉണ്ട്. പൊതി ഒന്നിന് 300 രൂപയ്‌ക്കാണ് വില്പന. കൊട്ടാരക്കരയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിയിരുന്ന വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി ആളുകളെ പോലീസും എക്‌സൈസും ഇതിനകം പിടകൂടിക്കഴിഞ്ഞു. കാറില്‍ കഞ്ചാവു കടത്തിയ അഞ്ചംഗസംഘം പിടിയിലായതും അടുത്ത കാലത്താണ്. സദാനന്ദപുരത്ത് കഞ്ചാവുമായി കോളേജ് വിദ്യാര്‍ഥി പിടിയിലായത് രണ്ടു ദിവസം മുമ്പാണ്. എക്‌സൈസ് സി.ഐ വി.റോബര്‍ട്ട്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, അന്‍സാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയകുമാര്‍, ഗിരീഷ്‌കുമാര്‍, ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
















