കുറവിലങ്ങാട്: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്റെ ഭാര്യ സുനുവിന്റേയും മകന്‍ പ്രണവിന്റേയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ട്രിപ്പോളിയിലെ ഒരു സ്വകാര്യശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചത്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് ട്രിപ്പോളിയിലേക്ക് അംബുലന്‍സിലാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചത്.
















