കോട്ടയം: വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചുരുങ്ങിയ കാലത്തെ ഭരണംകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞതായി മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. രേണു സുരേഷ് അഭിപ്രായപ്പെട്ടു. എന്‍ഡിഎ കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിള മോര്‍ച്ച നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രേണു സുരേഷ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ച് ബജറ്റില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചത്. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള വനിതാ വികസന പദ്ധതികളാണ് സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതിയിലൂടെ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മഹിളാ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് സുജാത സദന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജന. സെക്രട്ടറി കെ.പി. സുരേഷ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുബാഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുമാ വിജന്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സുമാ മുകുന്ദന്‍, ലിജി വിജയകുമാര്‍, ജയശ്രീ, വിജയലക്ഷ്മി നാരായണന്‍, അനിതാ മോഹന്‍, റീബ വര്‍ക്കി, ഇന്ദിരാകുമാരി, അഡ്വ. സ്മിത ജയശങ്കര്‍, സിന്ധു അജിത്ത്, മിനി നന്ദകുമാര്‍, രേണുക ശശി, സുധാ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
















