കൊച്ചി: ഗോപു നന്തിലത്ത് ജി- മാര്‍ട്ട് ഓണം, റംസാന്, ക്രിസ്തുമസ്, ന്യൂഇയര്‍ എന്നീ സീസണുകള്‍ കോര്‍ത്തിണക്കി ഏര്‍പ്പെടുത്തിയ ജി- മാര്‍ട്ട് ബിഗ് ഡീല്‍ ഓഫറിന്റെ നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ഷോറൂമില്‍ മന്ത്രി കെ. ബാബു, ഹൈബി ഈഡന് എംഎല്‍എ, കളമശ്ശേരി മുനിസിപ്പല്‍ വൈസ്ചെയര്‍മാന്‍ കെ. എസ്. അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ബിഗ് ഡീല്‍ ഓഫറിലൂടെ 6 ആള്‍ട്ടോ കാറുകളും ഒരു സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റും ബമ്പര്‍ സമ്മാനമായി ഒരു ഓഡി കാറുമാണ് നറുക്കെടുപ്പിലൂടെ നല്‍കുന്നതെന്ന് ഗ്രൂപ്പ് ചെയര്മാന് ഗോപു നന്തിലത്ത് അറിയിച്ചു. ചടങ്ങില്‍ ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്ജുന് നന്തിലത്ത്, സിഇഒ സുബൈര്‍ പി.എ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: