കൊച്ചി: ഭാവി താരങ്ങളെയും മോഡലുകളേയും വാര്‍ത്തെടുക്കുന്നതിനുള്ള വേദിയായ ഗ്ലാഡ്റാഗ്സ് റിയാലിറ്റി ഷോ ഹോണ്ട ടൂവീലര്‍ ഇന്ത്യ സ്പോണ്സര് ചെയ്യും. മൗറീന്‍ വാഡിയയുടെ നേതൃത്വത്തില്‍ 1994 മുതല്‍ നടക്കുന്ന ഈ സൗന്ദര്യ മല്‍സരത്തിലൂടെയാണ് കങ്കണ റണാവത്ത്, ലിസ റേ, കെല്ലി ദോര്‍ജി, ലാറ ദത്ത, സുല്‍ഫി സയീദ് എന്നീ താരങ്ങളെ ബോളിവുഡിന് ലഭിച്ചത്.
ചാനല്‍ വിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന റിയാലിറ്റി ഷോയിലേക്ക് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. അവര്‍ ഹോണ്ട ഡീലര്‍മാരെ സമീപിച്ചാല്‍ മതി. മറ്റുള്ളവര്‍ ഹോണ്ട ഷോറൂമുകളിലോ www.gladrag
s.in tem രജിസ്റ്റര്‍ ചെയ്യണം. 18നും 28നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളായിരിക്കണം മത്സരാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: