കല്‍പ്പറ്റ : ജോലി വാഗ്ദാനം നല്കി വിദേശത്തുകൊണ്ടുപോയി വഞ്ചിച്ചതായും എട്ടരലക്ഷംരൂപ തട്ടിയെടുത്തതാ യും പരാതി. 2015 ഫെബ്രുവരിമാസത്തില്‍ ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍ വെച്ച് പരിചയപ്പെട്ട കെ.കെ.പൗലോസ് എന്നയാളാണ് തന്നെ വിദേശത്തുകൊണ്ടുപോയി വഞ്ചിച്ചതെന്ന് പുല്‍പ്പള്ളി ചെറ്റപ്പാലം പുതുച്ചിറ വീട്ടില്‍ പി.ആ ര്‍.പ്രമോദ് പത്രസമ്മേളനത്തി ല്‍ പറഞ്ഞു. തന്റെ ഭാര്യ ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവിടെ ഒരു വ്യക്തിയുടെ കെയര്‍ടേക്കറായി ജോലിക്കുള്ള വിസ തരപ്പെടുത്തിത്തരാമെന്നും മാസശമ്പളമായി ഒരു ലക്ഷം രൂപ ലഭിക്കുമെന്നും കെ.കെ.പൗലോസ് വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് ബത്തേരിയിലെ ഒരു സ്ഥാപനത്തില്‍വെച്ച് കെ.കെ.പൗലോസ് സിനു ആന്റണി എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും വിസക്കുള്ള പ്രാഥമിക ചിലവുകള്‍ക്കായി 2015 മാര്‍ച്ച് 17ന് 80000 രൂപ ബത്തേരിയിലെ ഫെഡറല്‍ ബാങ്കില്‍ പൗലോസിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്നേദിവസംതന്നെ സിനു ആന്റണിയുടെ സഹോദരി മോളി ആന്റണിയുടെ പേരിലുള്ള ബത്തേരി എസ്ബിടി ശാഖയില്‍ 20000 രൂപ കൂടി നിക്ഷേപിച്ചു. പിന്നീട് ഇരുവരുടെയും നിര്‍ദേശപ്രകാരം ബിബിന്‍ ബേബി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 50,000 രൂപ വിസയുടെ മറ്റു നടപടികള്‍ക്കായി നിക്ഷേപിക്കുകയും ചെയ്തു. ഏപ്രില്‍ മാസത്തില്‍ ഇസ്രായേലില്‍ ജോലിക്ക് പോകുന്നതിനുള്ള വിസയും ജോബ് ഓര്‍ഡറും വന്നുവെന്ന് അറിയിക്കുകയും ഏപ്രില്‍ രണ്ടിന് കെ.കെ.പൗലോസിന്റെയും സിനു ആന്റണിയുടെയും അടുത്തെത്തുകയും നേരത്തെ ആവശ്യപ്പെട്ടതുപോലെ അന്നേദിവസം പൗലോസിന്റെ അക്കൗണ്ടിലേക്ക് 650000 രൂപ നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടേയും നിര്‍ദേശപ്രകാരം ഡെല്‍ഹിയിലെ ന്യൂമാസ്റ്റര്‍ കെയര്‍ ട്രെയിനിംഗ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ 52000 രൂപ ഫീസിനത്തില്‍ നല്കി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇസ്രായേലിലേക്ക് പോകുകയായിരുന്നു. മൊത്തം 852000 രൂപയാണ് ഇരുവര്‍ക്കുമായി നല്‍കിയത്. ഇസ്രായേലിലെത്തിയ ശേഷം 2015 മെയ് 30ന് മേജര്‍22 ലിമിറ്റഡ് എന്ന കെയര്‍ ഗിവിംഗ് സ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും അവിടെനിന്നും ഒരു വൃദ്ധസദനത്തിലേക്ക് ജോലിക്കയക്കുകയും ചെയ്തു. നേരത്തെ നല്കിയ വാഗ്ദാനത്തിന് വിപരീദമായി നൂറിലധികം രോഗബാധിതരും വൃദ്ധരുമായ വ്യക്തികളെ 24 ദിവസം പരിചരിക്കേണ്ടി വന്നു. കഴിയയ്ക്കാന് ഭക്ഷണമോ കിടക്കാന്‍ സ്ഥലമോ ഇല്ലാതെ ഇക്കാലയളവില്‍ ദുരിതത്തില്പ്പെടുകയായിരുന്നു. മാത്രമല്ല, ചെയ്ത ജോലിക്ക് പ്രതിഫലമായി ഒന്നുംനല്കാന് മേജര്‍22 എന്ന സ്ഥാപനം തയ്യാറായില്ലെന്നും പ്രമോദ് പറഞ്ഞു.
ഇസ്രയേലില്‍ രോഗബാധിതരായ ജനങ്ങളെ പരിചരിക്കുന്നതിന് സ്റ്റേറ്റ് ഓഫ് ഇസ്രയേ ല്‍ സൗജന്യ വിസയാണ് നല്‍കുന്നതെന്ന് പിന്നീടാണ് അറിയാന്‍ സാധിച്ചത്. ഇല്ലാത്ത ജോലി വാഗ്ദാനം ചെയ്താണ് കെ.കെ.പൗലോസ്, സിനു ആന്റണി, ബിബിന്‍ ബേബി, മോളി ആന്റണി എന്നിവര്‍ ചേര്‍ന്ന് 852000 രൂപ കൈക്കലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം 1270/15ാം നമ്പര്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും, ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രമോദ് പറഞ്ഞു. എം.പി.സജിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: