അമ്പലപ്പുഴ: ഒന്‍പതു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിവന്ന അറുപതുകാരന്‍ പിടിയില്‍. പുറക്കാട് പതിനാറാം വാര്‍ഡില്‍ അച്ചാരുപറമ്പില്‍ മംഗളാനന്ദനെയാണ് അമ്പലപ്പുഴ പോലീസ്അറസ്റ്റു ചെയ്തത്. വീട്ടിലെത്തിയ ഇയാളെ കണ്ട് ഒളിച്ച കുട്ടിയോട് രക്ഷകര്‍ത്താക്കള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്ത് അമ്പലപ്പുഴ സെഷന്‍സ്‌കോടതിയില്‍ ഹാജരാക്കി.
















