Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മരക്ഷയും അധര്‍മ്മ നിര്‍മ്മാര്‍ജ്ജനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 07:52 pm IST
inSamskriti

കപിലന്റെ സമീപത്തുനിന്നുംവന്ന ദേവഹൂതി അതീവ സന്തുഷ്ടയും പ്രബുദ്ധയുമായിത്തീര്‍ന്നു. ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ അവര്‍ ഭഗവാനു നന്ദി പറഞ്ഞു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുപോലും അങ്ങയെ മാനസപുത്രനായിട്ടാണല്ലോ സൃഷ്ടിച്ചത്. അങ്ങ്, എല്ലാ കര്‍മ്മങ്ങള്‍ക്കുമതീതനും അങ്ങയുടെ ശക്തി അളവറ്റതുമത്രെ. വിശ്വത്തിന്റെ മുഴുവന്‍ നാഥനായ അങ്ങ് സൃഷ്ടി, സ്ഥിതി, സംഹാര കര്‍മ്മങ്ങളിലേര്‍പ്പെട്ടപോലെ കാണപ്പെടുന്നു. ഓരോ ലോകചക്രങ്ങള്‍ കഴിയുമ്പോഴും ഈ വിശ്വം മുഴുവന്‍ ഉള്‍വലിയുന്നതും അങ്ങിലേക്കുതന്നെ.

ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ ഉദരത്തില്‍ പിറക്കാന്‍ അങ്ങെന്തുകൊണ്ടു തീരുമാനിച്ചു എന്നു ഞാന്‍ വിസ്മയിക്കുന്നു. ധര്‍മ്മരക്ഷയ്‌ക്കും അധര്‍മ്മനിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടി ഓരോ വ്യക്തിത്വം സ്വീകരിക്കുകയാണവിടുന്ന്. ഏറെ താഴ്ന്നരീതിയില്‍ ജീവിക്കുന്ന നായ്‌മാംസം കഴിക്കുന്ന ആളുകള്‍ക്കുപോലും അവിടുത്തെ നാമശ്രവണം കൊണ്ടും നാമോച്ചാരണം കൊണ്ടും ബ്രാഹ്മണപദവി ലഭ്യമത്രെ. അവിടുത്തെ മഹിമയാല്‍ ദര്‍ശനമാത്രേണ ഈ ലോകജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നു മുക്തിയും സാദ്ധ്യമാണ്. അങ്ങെന്റെ പുത്രന്‍ കപിലനായി പിറന്നുവെങ്കിലും അവിടുന്ന് ആ പരമാത്മസ്വരൂപം തന്നെയെന്നു ഞാനറിയുന്നു.

താന്‍ വിശദീകരിച്ച യോഗമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു ജീവിക്കുന്ന പക്ഷം ആത്മസക്ഷാത്ക്കാരം ലഭിക്കുമെന്ന് കപിലന്‍ അമ്മയ്‌ക്കു വീണ്ടും ഉറപ്പു നല്‍കി. പിന്നീടദ്ദേഹം അമ്മയോട് യാത്രപറഞ്ഞ് വടക്കുകിഴക്കേ ദിശയിലൂടെ സമുദ്രത്തില്‍ പ്രവേശിച്ച് മറഞ്ഞു. അവിടെ ദിവ്യപ്രഭയോടെ അദ്ദേഹം വാഴുന്നു. ദേവഹൂതി തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് യോഗമാര്‍ഗ്ഗങ്ങള്‍ ശരിയാംവണ്ണം അനുവര്‍ത്തിച്ചു പോന്നു.

തന്റെ ജീവിതത്തിന്റെ വസന്തകാലം കര്‍ദ്ദമനുമൊത്ത് വസിച്ചിരുന്ന അതിവിശാലമായ കൊട്ടാരം ഉപേക്ഷിച്ച് ദേവഹൂതി ധ്യാനമാര്‍ഗ്ഗത്തിലൂടെ ആത്മസക്ഷാത്ക്കാരത്തിനായി തപസ്സിരുന്നു. പാല്‍പ്പാടയുടെ മാര്‍ദ്ദവമുളള കിടക്കകളും, അപ്‌സരകന്യകമാരുടെ പ്രതിമകളാലലംകൃതമായ കണ്ണാടിച്ചുവരുകളും, ചുറ്റുപാടും നന്ദനോദ്യാനങ്ങളും നിറഞ്ഞ ആ ഗൃഹമാണ് ദേവഹൂതി ധ്യാനത്തിനായി ഉപേക്ഷിച്ചത്.

തന്റെ ഹൃദയനിവാസിയായ ആത്മസ്വരൂപത്തെ വിശ്വമായിക്കണ്ടു ധ്യാനിച്ച് ഇടമുറിയാതുളള ഭക്തിസാധനയാല്‍ മനസുനിറച്ച് യോഗമാര്‍ഗ്ഗങ്ങളിലൂടെ ആസക്തി ഇല്ലാതാക്കി അവര്‍ ആത്മജ്ഞാനം നേടി. ദേവഹൂതിയുടെ മനസ് പരബ്രഹ്മത്തിലും ഭഗവാനിലും ഉറച്ചിരുന്നതിനാല്‍ വ്യക്തിത്വബോധമെന്ന തെറ്റിദ്ധാരണയില്‍നിന്നു മോചിതയാവുകയും അങ്ങനെ ദുഃഖവിമോചനമുണ്ടാവുകയും ചെയ്തു. അവള്‍ ശരീരബുദ്ധിക്കതീതയായി.

ശരീരം തപസ്സിനാലും യോഗമാര്‍ഗ്ഗങ്ങളിലൂടെയും പലേവിധ മാറ്റങ്ങള്‍ക്കടിമപ്പെട്ടുവെങ്കിലും ഭഗവാന്റെ പരിരക്ഷയിലായിരുന്നു. തന്റെ മുടിക്കെട്ടഴിഞ്ഞതോ വസ്ത്രമുരിഞ്ഞുപോയതോ അവളറിഞ്ഞില്ല. അവളുടെ വ്യക്തിബോധം വാസുദേവന്റെ പരമാര്‍ത്ഥബോധത്തില്‍ വിലയം പ്രാപിച്ചിരുന്നു. ദേവഹൂതിക്ക് ആത്മസാക്ഷാത്ക്കാരവും മുക്തിയും കിട്ടിയ സ്ഥലത്തിന് സിദ്ധപാദം എന്നു പറയുന്നു. നശ്വരമായ ശരീരം വീണിടത്ത് ഒരു നദിയുണ്ടായി. കപിലന്റെ മഹിമകള്‍ കേള്‍ക്കുന്നുവരില്‍ ഭഗവല്‍പ്രേമം അങ്കുരിക്കുന്നു

-ശ്രീരാമചന്ദ്രന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.