കല്‍പ്പറ്റ : നഗരത്തിലെ തോടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങി. മുജാഹിദ്ദീന്‍ പള്ളിക്ക് സമീപത്തുകൂടെയൊഴുകുന്ന അരുവിയിലാണ് മീനുകള്‍ ചത്ത് പൊങ്ങുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് തോടില്‍ മീനുകള്‍ ചത്ത് പൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിവരം നഗരസഭയെ അറിയിക്കുകയായിരുന്നു.
നഗരസഭയുടെ നിര്‍ദ്ദേശാനുസരണം ആരോഗ്യവകുപ്പില്‍ നിന്നും വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. തോടിലെ ജലത്തിന്റെ സാമ്പിളുകള്‍ വാട്ടര്‍ അതോറിറ്റി ശേഖരിച്ചു. നിരവധി കുടുംബങ്ങള്‍ കുടിക്കാനും അലക്കാനുമായി ഈ തോടിനെ ആശ്രയിക്കുന്നുണ്ട്.
സമീപകാലത്താണ് നഗരസഭ തോട് വൃത്തിയാക്കിയത്. തോടില്‍ മീനുകള്‍ ചത്ത് പൊങ്ങിയ സംഭവം ദുരൂഹത ഉണര്‍ത്തുകയാണ്. നഗരത്തിലെ വ്യാപരസ്ഥാപനങ്ങളില് നിന്നുള്ള മാലിന്യം തോടുകളിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. ദുര്‍ഗന്ധം വരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് മാലിന്യം തോടിലേക്ക് ഒഴുക്കിവിടുന്നതെന്നും പറയപ്പെടുന്നു.
ഇന്ന് ജെസിബി ഉപയോഗിച്ച് തോടിന് സമീപത്തെ സ്ലാബുകള്‍ മാറ്റി എവിടെ നിന്നാണ് മാലിന്യങ്ങള്‍ തോടിലെക്കത്തുന്നതെന്ന് പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. നഗരത്തിലെ മുജാഹിദ്ദീന്‍ പള്ളിക്ക് സമീപത്ത് കൂടെയൊഴുകുന്ന ഈ തോട് മണിയങ്കോട് പുഴയിലാണ് ചെന്ന് പതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: