ബത്തേരി: കാട്ടാനയെ കല്ലെറിഞ്ഞ കേസിലെ നാലംഗ സംഘത്തിനായി വനംവകുപ്പ് വലവിരിച്ചു. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് വനംവകുപ്പ് നല്കുന്ന സൂചന. യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദേശീയപാതയോതരത്ത് കുട്ടിയാനയുമായി തീറ്റതേടുകയായിരുന്ന ആനയെ കല്ലെറിഞ്ഞ് ഉല്ലസിച്ച യുവാക്കളെക്കുറിച്ച് വനംവകുപ്പിന് വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. കാട്ടാനയെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ വനംവകുപ്പ് വിളിച്ച് വരുത്തി മൊഴിയെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നാല് പേരടങ്ങുന്ന സംഘമെത്തിയ കാര്‍ മേപ്പാടി സ്വദേശിയുടെതാണെന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് പേരാണ് ആനക്ക് നേരെ കല്ലെറിഞ്ഞത്. ഇവര്‍ ആനക്ക് നേരെയെറിഞ്ഞ കല്ലുകള്‍ വനംവകുപ്പ് സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ചു. യുവാക്കളെ ഉടന്‍ പിടികൂടുമെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് പി ധനേഷ് കുമാര്‍ പറഞ്ഞു. ദു:ഖവെള്ളി ദിവസം വൈകീട്ടാണ് തകരപ്പാടിക്കും പൊന്‍കുഴിക്കും ഇടയില്‍ വെച്ച് യുവാക്കള്‍ ആനയെ ഉപദ്രവിച്ചത്. സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 9 പ്രകാരം ആനയെ വേട്ടയാടിയെന്ന കുറ്റം ചുമത്തിയാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. കേസില്‍ വനംവകുപ്പിന്റെ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. ആനയെ കല്ലെറിഞ്ഞ സംഭവം ജില്ലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: