കല്‍പ്പറ്റ : ഉന്തുവണ്ടിയില്‍ തട്ടുകട കച്ചവടം നടത്തുന്ന ആള്‍ക്കെതിരേ നഗരസഭാ ഹെല്‍ത്ത് വിഭാഗം നടപടി എടുത്തു. കല്‍പ്പറ്റ ടൗണില്‍ ടെലഫോണ്‍ ഏക്സ്ചേഞ്ച് ഓഫീസ് പരിസരത്തെ തട്ടുകടയാണ് നീക്കം ചെയ്തത്. റോഡരുകില്‍ വൈകുന്നേരങ്ങളില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കി വില്പനനടത്തി വന്നിരുന്ന അബൂബക്കര്‍ എന്നായാളുടെ വണ്ടിയും സാധനങ്ങളുമാണ് നഗരസഭാ ഹെല്‍ത്ത് വിഭാഗം നഗരസഭയിലേക്ക് നീക്കിയത്.
വൈകീട്ട് ആറരയോടെ എത്തിയ അധികൃതര്‍ ഇയാള്‍ കച്ചവടം നടത്തുന്നതിനെതിരെ പരാതിയുണ്ടെന്ന് ആരോപിച്ച് ഭക്ഷണങ്ങള്‍ നിലത്ത് വാരിയെറിഞ്ഞ് നശിപ്പിക്കുകയും അതിക്രമം കാട്ടുകയുമായിരുന്നെന്ന് സംഭവത്തില്‍ ഇടപെട്ട വ്യാപാരി വ്യവസായസമതി ഭാരവാഹികള്‍ ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ വ്യാപാരി വ്യവസായസമിതി ഭാരവാഹികള്‍ നഗരസഭാസെക്രട്ടറിയുമായി സംസാരിക്കുകയും വണ്ടിയും സാധനങ്ങളും തിരിച്ചെത്തിക്കുകയുമായിരുന്നു.
ഉപജീവനത്തിനായി വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്കെതിരേയുള്ള നഗരസഭാ അധികൃതരുടെ നടപടി നീതിക്ക് നിരക്കുന്നതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി കല്‍പ്പറ്റ ഏരിയാസെക്രട്ടറി പി പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: