പുല്‍പ്പള്ളി : കര്‍ണ്ണാടകയോട് ചേര്‍ന്ന വയനാടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ വേനല്‍ച്ചൂട് കാരണം കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. ഇതിനകം നൂറ് ഏക്കറോളം സ്ഥലത്തെ കാപ്പിയും കുരുമുളകും നശിച്ചതായി കര്‍ഷകര്‍ പറയുന്നു. കബനി തീരത്തോട് ചേര്‍ന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങളെയാണ് വരള്‍ച്ച കാര്യമായി ബാധിച്ചിരിക്കുന്നത്. പാടിച്ചിറ, സീതാമൗണ്ട്, മരക്കടവ്, കൃഗന്നൂര്‍, പാറക്കടവ്, മാടപ്പള്ളിക്കുന്ന്, പട്ടാണിക്കൂപ്പ്, കബനിഗിരി,കൊളവള്ളി ചാമപ്പാറ, ആലത്തൂര്‍, ശശിമല, പള്ളിതാഴെ,മാടല്‍, ഇരിപ്പൂട്, തറപ്പത്ത് കവല പുല്‍പ്പള്ളി പഞ്ചായത്തിലെ വടാനക്കവല, താന്നിത്തെരുവ്, അമരക്കുനി, ആളൂര്‍ക്കുന്ന് ആനപ്പാറ എന്നിവടങ്ങളില്‍ വന്‍തോതില്‍ കൃഷി നശിച്ചു. കാപ്പി, കുരുമുളക് എന്നിവയാണ് വേനല്‍ച്ചൂടില്‍ കരിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ മുപ്പത്തിയറ് ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.കടുത്ത വരള്‍ച്ചയും ജലക്ഷാമവും തൊഴില്‍ മേഖലകളെയും സാരമായി ബാധിക്കുന്നു. കനത്ത വേനല്‍മൂലം കാര്‍ഷിക മേഖലയില്‍ തൊഴിലില്ലാതെ കര്‍ഷക തൊഴിലാളികള്‍ വറുതിയിലേക്ക് നീങ്ങുകയാണ്. ജലക്ഷാമം മൂലം തോട്ടം നനക്കാനാവാതെ കര്‍ഷകരും ദുരിതത്തിലാണ്. ഇതിനിടെ വല്ലപ്പോഴും പെയ്യുന്ന മഴ ദുര്‍ബലമായ വരള്‍ച്ച രൂക്ഷമാക്കുകയാണ്.
ഏറെ നാളുകള്‍ക്കൊടുവില്‍ ഇന്നലെ പുല്‍പ്പള്ളി ടൗണില്‍ വേനല്‍മഴ ലഭിച്ചു. ജില്ലയിലെ മറ്റു പ്രദേശങ്ങളിലും മഴ പെയ്തുവെങ്കിലും അധികനേരം നീണ്ടു നിന്നില്ല. തുടര്‍ച്ചയായി നാലഞ്ചു മഴയെങ്കിലും ലഭിച്ചാലേ വേനല്‍ചൂടിന് ശമനമായി കൃഷിപ്പണികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു. കെട്ടിട നിര്‍മാണ മേഖലയെയും ജലക്ഷാമം ബാധിച്ചു. റോഡുപണികള്‍ പോലും മുടങ്ങികിടക്കുകയാണ്. കഠിനമായ ചൂടില്‍ പണിയെടുക്കാനാവാത്തതാണ് കാരണം. ചെറുകിട കൂള്ബാറുകളടക്കം ജലക്ഷാമം മൂലം പ്രവര്‍ത്തനം നിലച്ച മട്ടാണ്. മുന്‍ വര്‍ഷങ്ങളില്‍ ജലക്ഷാമം പരിഹരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടികളെടുത്തിരുന്നു. ജില്ലയില്‍ കഴിഞ്ഞ വര്ഷങ്ങളിലേക്കാള് രൂക്ഷമായ വരള്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെയാണ് ഏറ്റവും കൂടുതല്‍ വരള്‍ച്ച ബാധിച്ചിരിക്കുന്നത്. ജലസേചനസൗകര്യമില്ലാത്തതും വേനല്‍മഴയില്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
കബനിനദിയില്‍ മരക്കടവ് ഭാഗത്ത് തടയണ നിര്‍മ്മിച്ചത് ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കിലും പുഴയുടെ ബാക്കി ഭാഗങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞ് പാറക്കെട്ടുകള്‍ തെളിഞ്ഞ് കാണുന്നുണ്ട്. കബനിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നുവെങ്കിലും പുഴയുടെ ജലനിരപ്പുയരാന്‍ ഇത് പര്യാപ്തമായില്ല. എച്ച്ഡി കോട്ടയുടെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചതോടെ അതിര്‍ത്തിയില്‍ ചൂടും കൂടി. കഴിഞ്ഞ മണ്‍സൂണ്‍ കാലത്തും മുള്ളന്‍കൊല്ലിയില്‍ കാര്യമായി മഴലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: