കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് ബിജെപിക്ക് സ്ഥാനാര്‍ഥികളായി.
ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ. സദാനന്ദന് (62) മത്സരിക്കും. രാഷ്ട്രീയ സ്വയംസേവകസംഘത്തിലൂടെ ബിജെപിയില്‍ എത്തിയ സദാനന്ദന് ബിജെപി വേങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ,് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്, കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് , ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ആറ് വര്‍ഷം പ്രവര്‍ത്തിച്ചു.
വേങ്ങപ്പള്ളി സഹകരണ ബാങ്ക് ഡയറക്ടര്‍, എന്‍എംഡിസി ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി വയനാട് അഗ്രി ഹോള്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റാണ്. 2001 ല്‍ കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍നിന്നും മത്സരിച്ചിരുന്നു. രണ്ട് തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ചിട്ടുണ്ട്.
മാനന്തവാടി സംവരണ മണ്ഡലത്തില്‍ കെ. മോഹന്‍ദാസ് (38) ബിജെപിക്ക് വേണ്ടി ഗോധയിലിറങ്ങും. തിരുനെല്ലി പഞ്ചായത്തിലെ മാനിവയല്‍ ആലത്തൂര്‍ സ്വദേശിയാണ്. നിരവധി സംഘ ചുമതലകള്‍ വഹിച്ചിട്ടുള്ള അദേഹം ഏഴ് വര്‍ഷത്തോളം സംഘപ്രചാരകനായിരുന്നു.
ജില്ലാ സഹകാര്യവാഹ്, ജില്ലാ ഭൗതിക്പ്രമുഖ്, ഹിന്ദുഐക്യവേദി സഹസംഘടന സെക്രട്ടറിഎന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട 2016 ല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മാനിവയല്‍ ചന്തു മാധവി ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: