കൊച്ചി: കൊളംബോ ആസ്ഥാനമായ പഞ്ചനക്ഷത്ര റിസോര്‍ട്ട് ഹോട്ടലായ സിന്നമണ്‍ ലേക്ക്സൈഡ് കൊളംബോയും ശ്രീലങ്കന്‍ എയര്‍ലൈന്‍സും ചേര്‍ന്ന് ഇന്ത്യന്‍ യാത്രികര്‍ക്കായി സീ ഷോപ്പ് പാര്‍ട്ടി കൊളംബോ പാക്കേജ് അവതരിപ്പിച്ചു. രണ്ടു രാത്രിയും മൂന്ന് പകലും നീളുന്ന പാക്കേജ് 19,999 രൂപയ്ക്ക് ബംഗലൂരു, തിരുവനന്തപുരം, കൊച്ചി, മധുരൈ, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകും.
കൊളംബോ കാഴ്ച്ചകള്‍, ഭക്ഷണം, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, കൊളംബോ ടൂര്‍, പഞ്ചനക്ഷത്ര താമസ സൗകര്യം, ഡിസ്കൗണ്ട് വൗച്ചറുകള്‍, കാസിനോ ചിപ്സ്, പ്രീ പെയിഡ് സിം കാര്‍ഡ് എന്നിവയടക്കമാണ് പാക്കേജെന്ന് ജോണ്‍ കീല്‍സ് ഹോള്‍ഡിങ്ങ്സ് വൈസ് പ്രസിഡണ്ടും സിന്നമണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് സിറ്റി ഹോട്ടല്‍സ് സെക്ടര്‍ മേധാവിയുമായ രോഹന് കര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: