Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഹന്നാന്റെ വ്യാമോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 11:11 pm IST
in Vicharam

ഫോട്ടോയും വാര്‍ത്തയാണ്. ഈ സത്യം മറ്റാരെക്കാളും തിരിച്ചറിയുന്ന ഒരാളാണ് ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത. ഇക്കാരണംകൊണ്ടാണ്, തനിക്ക് വന്‍തോതില്‍ ഓഹരിപങ്കാളിത്തമുള്ള ഒരു മലയാളദിനപത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനുമൊപ്പം യോഹന്നാന്‍ നില്‍ക്കുന്ന ‘വിസ്മയകരമായ’ ചിത്രം വാര്‍ത്തക്കൊപ്പം അച്ചടിച്ചുവന്നത്. വാക്കുകളില്‍ വിവരിക്കുന്ന വാര്‍ത്തകളെക്കാള്‍ ശക്തമാണ് പലപ്പോഴും ‘ചിത്രവാര്‍ത്തകള്‍.’ എന്നാല്‍ ഈ ‘ഫോട്ടോ-ഓപ്’ പരിപാടിയിലെ മുഖ്യ കഥാപാത്രം യോഹന്നാനാകുമ്പോള്‍ ചിത്രം വ്യത്യസ്തമാവുക സ്വാഭാവികം. വാക്കുകള്‍ അശക്തമാകുന്നിടത്താണ് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രവാര്‍ത്തകളായി പ്രത്യക്ഷപ്പെടുക. യോഹന്നാന്റെ ‘ഫോട്ടോ-ഓപ്’ പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ പലതും മൂടിവയ്‌ക്കാനുള്ളതാണ്.

രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തീര്‍ച്ചയായും വാര്‍ത്താമൂല്യമുണ്ട്. തിളങ്ങുന്ന പ്രതിഛായയുള്ള, കുറഞ്ഞൊരു കാലംകൊണ്ട് ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുമായി ഒരു മതമേലധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ അതിന് വാര്‍ത്താമൂല്യമേറും. എന്നാല്‍ ‘മതമേലധ്യക്ഷന്‍’ കെ.പി.യോഹന്നാനാകുമ്പോള്‍ അതിന് മറ്റുചില അര്‍ത്ഥതലങ്ങളാണുള്ളത്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ് ഒരുവര്‍ഷവും ഒന്‍പത് മാസവും കഴിഞ്ഞു. ഇതിനകം ക്രൈസ്തവര്‍സഭകളുടെ ഉള്‍പ്പെടെ നിരവധി മതമേലധ്യക്ഷന്മാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഈ സമയത്തൊക്കെ കൃത്യമായ അകലംപാലിച്ച യോഹന്നാന് ഇപ്പോള്‍ പ്രധാനമന്ത്രി മോദിയെ കാണണമെന്ന് ഉള്‍വിളിയുണ്ടാവാന്‍ കാരണമുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2015 മാര്‍ച്ച് വരെ 10,117 എന്‍ജിഒകളുടെ അംഗീകാരം റദ്ദാക്കുകയുണ്ടായി. നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചതിനാണിത്. 23 എന്‍ജിഒകളുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും വിദേശഫണ്ട് സ്വീകരിക്കുന്നതിന് 20 എന്‍ജിഒകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 2014 ല്‍ വാര്‍ഷിക വരവുചെലവ് കണക്ക് ബോധിപ്പിക്കാത്തതിനാല്‍ 341 സംഘടനകള്‍ക്ക് അഞ്ചരക്കോടിയോളം (5,20,82,031) രൂപയും അംഗീകാരം നേടാതെയും മുന്‍കൂര്‍ അനുമതിയില്ലാതെയും വിദേശഫണ്ട് സ്വീകരിച്ചതിനാല്‍ 24 സംഘടനകള്‍ക്ക് 51 ലക്ഷത്തിലേറെ (51,99,526)രൂപയും പിഴ ചുമത്തി. തുടര്‍ച്ചയായി മൂന്നുവര്‍ഷം വരവ് ചെലവ് കണക്ക് ബോധിപ്പിക്കാത്തതിന് 2014 ല്‍ 10,343 സംഘടനകള്‍ക്ക് നോട്ടീസ് അയക്കുകയും ഫോര്‍ഡ് ഫൗണ്ടേഷനെപ്പോലുള്ള സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ചട്ടം ലംഘിച്ചതിന് നിരീക്ഷണ പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ ഈ നടപടികളുമായി കെ.പി.യോഹന്നാന് എന്ത് ബന്ധം എന്ന് ചോദിച്ചേക്കാം. ബീലിവേഴ്‌സ് ചര്‍ച്ച് ഒരു എന്‍ജിഒയും യോഹന്നാന്‍ ഒരു എന്‍ജിഒ സംഘാടകനുമാകുന്നു എന്നതാണ് ഇതിനുത്തരം. 1980 ല്‍ അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥാപിതമായ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഇന്‍കോര്‍പ്പറേറ്റഡ് (ജിഎഫ്എഐ) എന്ന അന്താരാഷ്‌ട്ര സംഘടനയുടെ ഭാരതത്തിലെ ഒന്‍പത് അനുബന്ധ സംഘടനകളിലൊന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ (ബിസിഐ). നിയതമായ അര്‍ത്ഥത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഒരു ക്രൈസ്തവസഭയല്ല. അത് മതത്തിന്റെ പരിവേഷമുള്ള യോഹന്നാന്റെ ഒരു പോക്കറ്റ് സംഘടന മാത്രമാണ്. ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവര്‍ മിനിസ്ട്രി (എല്‍എച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എല്‍ഐഎം) ഷക്കീന പ്രോഫറ്റിക് മിഷന്‍ ട്രസ്റ്റ് (എസ്പിഎംടി), റെഹാബോത് ഇന്ത്യന്‍ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആര്‍ഐജിഎന്‍എല്‍ടി), ന്യൂ ഹോപ് ഫൗണ്ടേഷന്‍ (എന്‍എച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇന്‍ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നിവയാണ് മറ്റ് സംഘടനകള്‍. ഇതിനുപുറമെ മറ്റ് ചില സംഘടനകള്‍കൂടി യോഹന്നാന് ഉള്ളതായി പറയപ്പെടുന്നു.

ജിഎഫ്എഐ പില്‍ക്കാലത്ത് ടെക്‌സാസില്‍ 11 ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ (എല്‍എല്‍സി) രൂപീകരിക്കുകയുണ്ടായി. പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യോഹന്നാന്റെ എന്‍ജിഒകളായ ജിഎഫ്എ, ബിസിഐ, എല്‍എച്ച്എം, എല്‍ഐഎം എന്നിവയിലേക്ക് ജിഎഫ്എഐ, എല്‍എല്‍സി എന്നിവയില്‍നിന്ന് വര്‍ഷങ്ങളായി നിരന്തരം ഫണ്ടൊഴുകുന്നുണ്ട്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.പി.യോഹന്നാന്റെ അറിയപ്പെടുന്ന ഒന്‍പത് സംഘടനകളും എഫ്‌സിആര്‍എ പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നവയാണ്. ഇതനുസരിച്ച് മുന്‍നീക്കിയിരിപ്പ് ഉള്‍പ്പെടെ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബിലീവേഴ്‌സസ് ചര്‍ച്ച് ഓഫ് ഇന്ത്യ, ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലൗ ഇന്ത്യ മിനിസ്ട്രീസ് എന്നീ എന്‍ജിഒ കള്‍ക്ക് 2014-15 കാലയളവില്‍ 1191 കോടിയുടെ വിദേശഫണ്ട് നീക്കിയിരിപ്പുണ്ട്. ആര്‍ഐജിഎന്‍സിടി, എന്‍എച്ച്എഫ്, എച്ച്എസ്എം, ജിഐഎഫ്ടി, എസ്പിഎംടി എന്നീ സംഘടനകള്‍ 2015-16 സാമ്പത്തികവര്‍ഷത്തിലെ 2015 ഒക്‌ടോബര്‍-ഡിസംബര്‍ കാലയളവില്‍ മാത്രം 50 കോടിയോളം രൂപ (433434293) വിദേശഫണ്ടായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. വെറും മൂന്നുമാസത്തെ പണം വരവിന്റെ കണക്ക് ഇതാണെങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന ഫണ്ടൊഴുക്കിന്റെ വ്യാപ്തി ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അത് സഹസ്രകോടികള്‍ വരും.

ഒരു വ്യക്തിക്ക് ഒരു എഫ്‌സിആര്‍എ അക്കൗണ്ട് മാത്രമേ പാടുള്ളൂ. എന്നാല്‍ കുറഞ്ഞത്് ഒന്‍പത് എഫ്‌സിആര്‍എ അക്കൗണ്ടുകളാണ് കെ.പി.യോഹന്നാന്‍ പല സംഘടനകളുടെ പേരില്‍ കൈകാര്യം ചെയ്യുന്നത്. എഫ്‌സിആര്‍എ പ്രകാരം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്ന തുക അതേ ആവശ്യത്തിനുതന്നെ വിനിയോഗിച്ചിരിക്കണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ ഈയിനത്തില്‍ യോഹന്നാന്റെ സംഘടനകള്‍ കൈപ്പറ്റുന്ന വിദേശഫണ്ട് ശരിയായി വിനിയോഗിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യവും വിശദവുമായ അന്വേഷണം നടത്തിയാല്‍ അസുഖകരമായ പല വസ്തുതകളും പുറത്തുവരുമെന്ന് ഉറപ്പാണ്.

2016 ഫെബ്രുവരി 22 ന് ഒറീസയില്‍ വന്‍ കര്‍ഷകറാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ”ഞാന്‍ പ്രധാനമന്ത്രിയായത് ചിലര്‍ക്ക് ദഹിക്കുന്നില്ല. ഒരു ചായവില്‍പ്പനക്കാരന്‍ പ്രധാനമന്ത്രിയായതാണ് അവര്‍ക്ക് ദഹിക്കാത്തത്. ഞങ്ങള്‍ വിദേശഫണ്ടിന്റെ വിശദാംശങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ദിവസംമുതല്‍ ഇക്കൂട്ടര്‍ എനിക്കെതിരെ ഒത്തുചേര്‍ന്ന് മോദിയെ ആക്രമിക്കൂ, മോദിയെ ആക്രമിക്കൂ എന്ന് മുറവിളികൂട്ടുകയാണ്. എന്നെ അപകീര്‍ത്തിപ്പെടുത്താനും ഇല്ലായ്‌മ ചെയ്യാനും ഓരോ ദിവസവും അവര്‍ ഗൂഢാലോചനകള്‍ നടത്തുകയാണ്.

മുന്‍കാലത്ത് വിദേശപ്പണം എന്‍ജിഒകള്‍ക്ക് ലഭിച്ചിരുന്നു. പണം വരട്ടെ, പക്ഷെ അതിന്റെ കണക്കുവേണം എന്നാണ് ഞങ്ങള്‍ പറയുന്നത്. വിദേശങ്ങളില്‍ നിന്നുവരുന്ന പണം ഇവിടെ എങ്ങനെയൊക്കെ ചെലവഴിക്കുന്നുവെന്ന വിവരം തേടേണ്ടതില്ലേ? നിയമം അതല്ലേ? നിങ്ങള്‍ എനിക്കായി തെരഞ്ഞെടുത്ത പാതയില്‍നിന്ന് വ്യതിചലിക്കുന്ന പ്രശ്‌നമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം രോഗങ്ങളെ അകറ്റാനാണ് എന്നെ തെരഞ്ഞെടുത്തിട്ടുള്ളത്. ഞാന്‍ ഈ ലക്ഷ്യം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്യില്ല. എനിക്കറിയാം എന്തുകൊണ്ടാണ് ഇവര്‍ എനിക്കെതിരായിട്ടുള്ളതെന്ന്. എന്താണ് അവരെ അസ്വസ്ഥരാക്കുന്നതെന്ന്. പക്ഷേ ഈ രാജ്യത്തെ കൊള്ളയടിക്കാനോ നശിപ്പിക്കാനോ നമ്മള്‍ അനുവദിക്കില്ല” ഈ വാക്കുകള്‍ കെ.പി.യോഹന്നാനെയും അസ്വസ്ഥനാക്കിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പ്രധാനമന്ത്രിയുമായി എങ്ങനെയെങ്കിലും ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചാല്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാമെന്നാവും യോഹന്നാന്‍ വ്യാമോഹിക്കുന്നത്.

പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം നരേന്ദ്രമോദിയെ നേരില്‍ക്കണ്ടും അല്ലാതെയും അഭിനന്ദിച്ച ക്രൈസ്തവസഭാ നേതാക്കള്‍ നിരവധിയാണ്. കെ.പി. യോഹന്നാന്‍ ഇവരില്‍പ്പെടാതിരുന്നതിന് പ്രത്യേക കാരണമുണ്ട്. ഇതറിയണമെങ്കില്‍ യോഹന്നാന്റേതായി പുറത്തുവന്ന രണ്ട് പ്രസ്താവനകള്‍ പരിശോധിച്ചാല്‍ മതി.

അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2003 ഡിസംബറിലായിരുന്നു ആദ്യപ്രസ്താവന. നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഹിന്ദുരാജ്യത്തിലെ ഭാവിസുവിശേഷവല്‍ക്കരണത്തിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നും രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ ഭരണം തീവ്രഹിന്ദുപാര്‍ട്ടിയായ ബിജെപി നിയന്ത്രിക്കുകയാണെന്നും യോഹന്നാന്‍ ആശങ്കപ്പെടുന്നു. ”ഈ പ്രവണത തുടര്‍ന്നാല്‍ ഭാരതമാകെ അവര്‍ക്ക് ഭൂരിപക്ഷം കിട്ടും. അപ്പോള്‍ അവര്‍ ഭരണഘടന തന്നെ മാറ്റും. ഇത് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭീഷണമായ കാര്യമായിരിക്കും; പ്രത്യേകിച്ച് ദൈവവേലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍.

ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ കൊണ്ടുവരുമെന്നാണ് യോഹന്നാന്‍ പറഞ്ഞുവയ്‌ക്കുന്നത്. ”നമ്മുടെ മിഷണറിമാരോ സഭയോ മിഷന്‍ ഗ്രൂപ്പോ അക്രൈസ്തവരെ മതംമാറ്റുമ്പോള്‍ നിയമപരമായ രേഖകള്‍ ഹാജരാക്കുകയും മജിസ്‌ട്രേറ്റിന്റെ അനുവാദം ലഭിക്കുകയും ചെയ്തില്ലെങ്കില്‍ മതംമാറ്റുന്നവനും മതംമാറുന്നവനും ജയിലില്‍ പോകും” എന്നാണ് യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും മുന്‍പില്ലാത്തവിധം പീഡനങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ ശരിയാണ്, ജനങ്ങള്‍ വന്‍തോതില്‍ ക്രിസ്തുവിലേക്ക് തിരിയുകയാണ്. വ്യത്യസ്തമായ തോതില്‍ ജനങ്ങള്‍ ഇങ്ങനെ ക്രിസ്തുവിലേക്ക് തിരിയുന്നത് ഇതിനുമുന്‍പ് ഒരിക്കലും നാം കാണുകയോ ഭാവന ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും യോഹന്നാന്‍ ആഹ്ലാദംകൊള്ളുകയുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനുശേഷം 2004 മെയ് മാസത്തിലാണ് യോഹന്നാന്റെ രണ്ടാമത്തെ പ്രസ്താവന. ”ദൈവജനങ്ങളുടെ പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടായിരിക്കുന്നു. അത്യുന്നതമായ അത്ഭുതം തന്നെയാണിത്. 120 കോടി ജനങ്ങളുള്ള ഈ രാജ്യത്തിന്റെ ഭാവി തെരഞ്ഞെടുപ്പില്‍ തൂങ്ങിയാടുകയായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനുമായുള്ള ഈ രാജ്യത്തിന്റെ ഭാവിയാവും ഈ പൊതുതെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുക.” സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ അനുകൂലിച്ചുകൊണ്ട് യോഹന്നാന്‍ വ്യക്തമാക്കിയത് ഇങ്ങനെ: ”അങ്ങനെയെങ്കില്‍, ക്രൈസ്തവ പ്രവര്‍ത്തനത്തെയും മതപരിവര്‍ത്തന നിരോധനനിയമങ്ങളെയും അത് എങ്ങനെയാണ് ബാധിക്കുക? അവരത് വലിച്ചെറിയുകയും ‘രാഷ്‌ട്രത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന’ ക്രൈസ്തവ മിഷണറിമാരെയും സുവിശേഷകരെയും പീഡിപ്പിക്കുകയും, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള സമീപനം മാറ്റുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.”

ഇതാണ് യഥാര്‍ത്ഥ യോഹന്നാന്‍.

2004 ലെ ബിജെപിയുടെ പരാജയവും ‘വത്തിക്കാന്റെ മാനസപുത്രി’യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാന്‍. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോള്‍ നരേന്ദ്രമോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ~ഒന്നോര്‍ക്കുന്നത് കൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ഫ്രെയ്‌മില്‍ ഒതുങ്ങുന്നയാളല്ല നരേന്ദ്രമോദി എന്ന വ്യക്തിയും ഭരണാധികാരിയും.

 

 

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.