കല്‍പ്പറ്റ : ഇടതു വലതു മുന്നണികള്‍ കേരളത്തെ വികസന മുരടിപ്പിലാക്കിയതായി ഭാരതീയ ജനതാമഹിളാമോര്ച്ച ജി ല്ലാപ്രവര്ത്തക യോഗം. ഇരു മുന്നണികളുടെയും ഭരണത്തില്‍ സംസ്ഥാനത്ത് നാളിതേവരെ വികസന മുരടിപ്പാ ണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ ഭരണമാറ്റത്തിനായി കേരളം കാത്തിരിക്കുകയാണ്. ദേശീയതലത്തില്‍ ന രേന്ദ്രമോഡി സര്‍ക്കാരിന്റെ വി കസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാ ന് സംസ്ഥാനത്ത് ഭാരതീയ ജനതാപാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ദേശസ്നേഹികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനം മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ കേരളത്തിന്റെ ശാപമായിമാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോട്ട് പോവാനുള്ള കാരണവും ഇതാണ്. നിയമസഭാതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ബദലായി എന്‍ഡിഎ സഖ്യം മുന്നേറും. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കാര്യത്തില്‍ ഇരുമുന്നണികളും ഒരേ തൂവല്പക്ഷികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സദാ കര്‍മ്മനിരതനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്നം സാക്ഷാത്കരിക്കാന്‍ കേരളജനത ബിജെ പിക്കൊപ്പം നില്‍ക്കണമെന്നും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്താന്‍ ബിജെപി നേതൃത്വം നല്കു ന്ന മുന്നണിക്ക് സാധിക്കുമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ മഹിളാ മോര്‍ച്ച ജില്ലാപ്രസിഡണ്ട് രാധാ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മഹിളാമോര്‍ച്ചയുടെ പുതിയ ജില്ലാ ഭാരവാഹികളെ ബിജെപി ജില്ലാ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തു.
ഭാരവാഹികള്‍ – രാധാ സുരേഷ് ബാബു (ജില്ലാ പ്രസിഡന്റ്), ആശാ ഷാജി, രജിലരതീഷ് (വൈസ് പ്രസിഡന്റുമാര്‍), ജയരവീന്ദ്രന്‍, സുജാത രാധാകൃഷ്ണന് (ജനറല്‍ സെക്രട്ടറിമാര്‍), പി.പി. ശാന്തകുമാരി, ശ്രീജ മധു (സെക്രട്ടറിമാര്‍), സി.കെ.വിജയകുമാരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: