കാസര്‍കോട്: പാലക്കുന്നില്‍ നടന്ന ബേക്കല്‍ എക്സ്പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി വഴുതി വീണ് മരിച്ച സംഭവത്തില്‍ യുവതിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്നു മാസത്തിനകം നല്‍കണം. യന്ത്ര ഊഞ്ഞാലുകള്‍ സ്ഥാപിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്ന് കമ്മീഷന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഇതിനായി ഇന്‍ഷ്വറന്‍സ് പരിരക്ഷയും ആവശ്യമെങ്കില്‍ യന്ത്ര ഊഞ്ഞാലില്‍ കയറുന്നവര്‍ക്ക് പ്രായപരിധിയും നിശ്ചയിക്കണം.
അധികാരികളുടെ ഉദാസീനത കാരണം ഇത്തരം വിനോദ സംരംഭങ്ങള്‍ മരണങ്ങള്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
2015 മാര്‍ച്ച് 21 നായിരുന്നു സംഭവം. യന്ത്ര ഊഞ്ഞാലില്‍ കയറിയ കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഫാത്തിമയും കുഞ്ഞും വഴുതി വീണ് ഫാത്തിമ മരിച്ചു. കുഞ്ഞ് പരിക്കുകളോടെ രക്ഷപ്പെട്ടു. യന്ത്രവത്കൃത ഊഞ്ഞാലുകള്‍ക്ക് കര്‍ശന നിയന്ത്രണവും ആവശ്യമെങ്കില്‍ നിരോധനവും ഏര്‍പ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. അനുമതിയില്ലാതെയാണ് ഊഞ്ഞാല് പ്രവര്‍ത്തിച്ചതെന്നും ഇതിനെതിരെ കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ബേക്കല്‍ പോലീസും കമ്മീഷന് റിപ്പോര്‍ട്ട നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: