കാസര്‍കോട്: നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളും അംഗപരിമിത സൗഹൃദമാക്കുമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാകളക്ടര്‍ ഇ.ദേവദാസന് പറഞ്ഞു. അംഗപരിമിതര്‍ക്കും പരസഹായം കൂടാതെ പോളിംഗ് ബൂത്തുകളിലെത്താന്‍ സാധിക്കാത്തവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന് വീല്‍ചെയര്‍ സംവിധാനം ഒരുക്കും. ഇതിനായി വോട്ടെടുപ്പ് ദിനത്തില്‍ ഉപയോഗിക്കുന്നതിന് മാത്രമായി വില്‍ചെയറുകള്‍ ലഭ്യമാക്കണമെന്ന് ആശുപത്രികളോടും സന്നദ്ധ സംഘടനകളോടും ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പോളിംഗ് ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെയാണ് വീല്‍ചെയര്‍ ആവശ്യമുള്ളത്. ചുരുങ്ങിയത് ഒരു സെക്ടറല്‍ ഓഫീസര്‍ക്കു കീഴില്‍ ഒരു വീല്‍ ചെയര്‍ എന്ന തോതിലെങ്കിലും ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: