മാനന്തവാടി : വളളിയൂര്‍കാവ് ഉത്സവനഗരിയില്‍ ജില്ലാസഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന എടിഎം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നബാര്‍ഡിന്റെ സഹകരണത്തോടെ ആരംഭിച്ച സഞ്ചരിക്കുന്ന എടിഎം കൗണ്ടര്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് വയനാട് ജില്ലാ സഹകരണബാങ്കാണ്.
ജില്ലാസഹകരണബേങ്ക് പ്രസിഡന്റ് പി.വി.ബാലചന്ദ്രന് ഉദ്ഘാടനംചെയ്തു.ക്ഷേത്രംട്രസ്റ്റി ഏച്ചോംഗോപി അധ്യക്ഷത വഹിച്ചു. ആഘോഷകമ്മിറ്റി പ്രസിഡന്റ് എന്‍.കെ.മന്മഥന്, ജ്യോതിപ്രസാദ്, ബാബുരാജേന്ദ്രപ്രസാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉത്സവനഗരിയിലെത്തിയ റോസ്മോള് ശാന്തിനഗര്‍ ആദ്യ ഇടപാടുനടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: