Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വനിതാ വൈദിക പുരോഹിതയായി ധന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 06:21 pm IST
in Lifestyle

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വൈദിക ആചരണ പ്രകാരം ആദ്യത്തെ വനിതാ വൈദിക പുരോഹിതയെന്ന ബഹുമതി ധന്യയ്‌ക്ക് സ്വന്തം. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കാശ്യപാശ്രമത്തില്‍ നിന്ന് ഷോഡശക്രിയകള്‍ പഠിച്ച ആദ്യത്തെ വനിതാ വൈദിക പുരോഹിതയായി ധന്യയെ കാശ്യപാശ്രമം കുലപതി ആചാര്യശ്രീ എം.ര്‍. രാജേഷ് അഭിഷിക്തയാക്കും. കോഴിക്കോട് കടപ്പുറത്ത് ഏപ്രില്‍ 3 ന് പ്രജ്ഞാനം ബ്രഹ്മ നടത്തുന്ന ചടങ്ങിലാണ് അഭിഷിക്തയാക്കുക.

അറിവാണ് ഈശ്വരന്‍, മനസ്സമാധാനത്തിന് തപസിലേക്ക് മടങ്ങൂ എന്ന സന്ദേശവുമായാണ് സംസ്ഥാന വ്യാപകമായി ജാതി, ലിംഗ ഭേദമന്യേ കാശ്യപാശ്രമം വേദപഠനം നടത്തുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാശ്യപ വേദറിസര്‍ച്ച് ഫൗണ്ടേഷന്‍ കാശ്യപാശ്രമത്തിലെ 9 വര്‍ഷത്തെ പഠനമാണ് ധന്യയെ ഈ അപൂവനേട്ടത്തിനുടമയാക്കിയത്. മലപ്പുറം രാമനാട്ടുകരയില്‍ ഐക്കരപ്പടി നീറേപ്പുറത്തു വീട്ടിലെ ധന്യ ഫിസിക്‌സില്‍ ബിരുദപഠനം നടത്തുമ്പോഴാണ് വേദപഠനത്തില്‍ ആകൃഷ്ടയാകുന്നത്. ബിരുദമെടുത്തശേഷം ബിഎഡും ഫിസിക്‌സില്‍ എംഫിലും കഴിഞ്ഞശേഷം മുഴുവന്‍ സമയവും വേദ പഠനത്തില്‍ മുഴുകാന്‍വേണ്ടി കാശ്യപാശ്രമത്തില്‍ ചേര്‍ന്നു പഠനമാരംഭിച്ചു. കാശ്യപാശ്രമം കുലപതി ആചാര്യശ്രീ എം.ആര്‍. രാജേഷിന്റെ ശിക്ഷണത്തിലാണ് പഠനം നടത്തിയത്.

വിവാഹം ചോറൂണ് തുടങ്ങിയ ചടങ്ങുകള്‍ എല്ലാം യജ്ഞം ചെയ്തിട്ടാണ് ആഘോഷിക്കേണ്ടത്: യജ്ഞം ചെയ്യാത്ത ചടങ്ങുകള്‍ക്ക് സാധുതയില്ലെന്ന് ധന്യ പറയുന്നു. വേദങ്ങളിലെ യജ്ഞ സംസ്‌കാരവും വൈദികാചരണങ്ങളും തെരഞ്ഞെടുത്ത് ഐശ്വര്യ സമൃദ്ധമായ ജീവിതത്തിനുവേണ്ടി ചെയ്യേണ്ട യജ്ഞങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനകം ഷോഡശക്രിയാ പഠനം പൂര്‍ത്തിയായി. ഇത് മുജ്ജന്മ സുകൃതമായാണ് കരുതുന്നതെന്ന് ധന്യ സമ്മതിക്കുന്നു. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ബിഎഡിനു പഠിച്ചത്. വേദങ്ങളിലേക്കു മടങ്ങിയാല്‍ ജീവിതത്തില്‍ സുഖവും സമാധാനവുമുണ്ടാകുമെന്ന് ബോദ്ധ്യമായതിനാലാണ് വേദപഠനത്തില്‍ ഉറച്ചുനിന്നത്.

ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വേദപുരോഹിതനായ ഷിനോജ് വൈദിക് ആണ് ധന്യയെ വിവാഹം കഴിച്ചത്. പഠനത്തിലും പൗരോഹിത്യത്തിലും ഭര്‍ത്താവിന്റെ സഹായസഹകരണങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് സന്തോഷപൂര്‍ണമായ കുടുംബജീവിതം നയിക്കാനാകുന്നുവെന്ന് ധന്യ അടിവരയിട്ടു പറയുന്നു.

കാശ്യപാശ്രമത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ രണ്ടുലക്ഷത്തിലേറെപ്പേര്‍ വിദേശ രാജ്യങ്ങളിലുള്‍പ്പടെ പുരോഹിതരായുണ്ട്. ഫിസിക്‌സില്‍ പഠിച്ച കാര്യങ്ങള്‍ വേദങ്ങളില്‍ പറഞ്ഞിട്ടുള്ള ശാസ്ത്രസത്യങ്ങളാണെന്ന് ബോധ്യമായി. യജ്ഞങ്ങള്‍ തികച്ചും ശാസ്ത്രീയമാണ്. വേദം ചൊല്ലുമ്പോള്‍ ഒരക്ഷരം പോലും തെറ്റാന്‍ പാടില്ല. സ്ത്രീകള്‍ ചില ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നുവെന്നും ധന്യ പറയുന്നു. സംസ്‌കാരം എന്തെന്ന് പുതുതലമുറയെ പഠിപ്പിച്ചു വളര്‍ത്തിയെടുക്കുന്നതിനാണ് ജീവിതത്തില്‍ പ്രഥമ പരിഗണനയെന്നു പറയാനും ധന്യ മറന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.