കുന്നത്തൂര്‍: ശൂരനാട് തെക്ക് പെരിയാംകാവ് ശിവപാര്‍വ്വതി ക്ഷേത്രവളപ്പില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മദ്യപസംഘത്തെ തടഞ്ഞ സ്ത്രീയെയും മക്കളേയും മര്‍ദ്ദിച്ച് അവശരാക്കി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവങ്ങള്‍ നടന്നത്. ക്ഷേത്രത്തിന് സമീപത്തിരുന്ന് മദ്യപിച്ച ഇരുപതംഗ സംഘം ക്ഷേത്രത്തിനുള്ളിലേക്ക് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടമായ ഇറച്ചിയും വലിച്ചെറിഞ്ഞു.
തുടര്‍ന്ന് ക്ഷേത്രത്തിനകത്തേക്ക് കടക്കുവാന്‍ ശ്രമിച്ചത് ക്ഷേത്ര കഴകം ജീവനക്കാരിയായ വാവാക്ഷിയമ്മ(55) തടഞ്ഞു. തുടര്‍ന്ന് മദ്യപസംഘം ഇവരെ മര്‍ദ്ദിക്കുകയും തലമുടിക്ക് കുത്തിപ്പിടിച്ച് തറയിലൂടെ വലിച്ചെഴച്ചു. സമീപത്ത് ഇത് കണ്ടുനിന്ന ഇവരുടെ മക്കളായ രതീഷും രാജേഷും ഓടിവരികയും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴെക്കും അക്രമികള്‍ ഇവര്‍ക്ക് നേരെ തിരിയുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ രതീഷിന്റെ തലയില്‍ ആഴത്തിലുള്ള മുറിവേറ്റു.
പരുക്കേറ്റ ഇവരെ ശാസ്താകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സജീവ ബിജെപി പ്രവര്‍ത്തകരാണ്. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന മീനാക്ഷിയമ്മയെയും മക്കളെയും ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് സന്ദര്‍ശിച്ചു. 15 പേരെ പ്രതി ചേര്‍ത്തു പട്ടികജാതി പീഡന വകുപ്പ് പ്രകാരം ശാസ്താംകോട്ട പോലീസ് കേസെടുത്തു.
















