Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുഴക്കര പാലം-ചെത്തിമറ്റം റോഡ് നിര്‍മ്മാണം വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 11:13 pm IST
in Kottayam

പുഴക്കര പാലം മുതല്‍ ചെത്തിമറ്റം വരെ വീതികൂട്ടി നിര്‍മ്മിച്ച റോഡ് ഹൈവേയുമായി കൂട്ടിമുട്ടിക്കുന്ന നടപടികള്‍ വൈകുന്നതായി ആക്ഷേപം. 900 മീറ്റര്‍ നീളമുള്ള റോഡിന്റെ 150 മീറ്റര്‍ ദൂരത്തില്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം നടക്കാത്തതാണ് റോഡ് പ്രയോജനരഹിതമാകാന്‍ കാരണം. സാങ്കേതിക തടസ്സം ആരോപിച്ച് സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ കാണിക്കുന്ന കാലതാമസമാണ് പാലായുടെ ടൗണ്‍ ബൈപ്പാസായി പ്രയോജനപ്പെടുത്താവുന്ന റോഡിന്റെ പ്രയോജനം നഷ്ടമാക്കിയിരിക്കുന്നത്.

പുഴക്കര പാലം മുതല്‍ ചെത്തിമറ്റം കുളംങ്കണ്ടത്ത് എത്തി പൂഞ്ഞാര്‍ ഹൈവേയില്‍ ബന്ധിപ്പിക്കുന്ന വിധമാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പിഡബ്ല്യൂഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 3 മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന റോഡ് സ്റ്റേഡിയം വ്യൂ റിവര്‍വ്യൂ അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡിന്റെ ഇരുവശങ്ങളിലുമുളള ഭൂഉടമകള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം ഉപയോഗിച്ച് 8 മീറ്റര്‍ വീതിയില്‍ 800 മീറ്ററോളം ദൂരം പൂര്‍ത്തീകരിച്ചിരുന്നു. റോഡില്‍ തിരക്കേറുന്ന സാഹചര്യം വന്നാല്‍ 10 മുതല്‍ 12 വരെ മീറ്റര്‍ വീതിയില്‍ വീതികൂട്ടാവുന്ന വിധത്തിലാണ് സ്ഥലം ഏറ്റെടുത്തിരുന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെയും വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.മധുവിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്ഥലമുടമകള്‍ രണ്ടര മീറ്റര്‍ വീതിയില്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കാമെന്ന് സമ്മതിച്ചത്. ഇതില്‍ 450 മീറ്റര്‍ ദൂരം റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 18 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ചെത്തിമറ്റം-കുളങ്കണ്ടം ഭാഗത്തേക്ക് എത്തിച്ചേരുന്ന റോഡ് നിലവില്‍ വരുന്നതോടെ ളാലം ജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് വിലയിരുത്തുന്നു. പാലാ ടൗണിലെ മെയിന്‍ റോഡിന്റെയും ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെയും ബൈപ്പാസായും ഉപയോഗിക്കാം. കിഴക്കന്‍ മേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ ഈ റോഡിലൂടെ റിവര്‍വ്യൂ റോഡിലെത്തി കൊട്ടാരമറ്റത്തേക്ക് പോകാം. ടൗണില്‍ പ്രകടനമോ, ളാലം ജംഗ്ഷനില്‍ സമ്മേളനങ്ങളോ നടക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും പ്രയോജനപ്പെടുത്താം. ചെത്തിമറ്റത്ത് എത്തിച്ചേരുന്ന റോഡ് മണ്ണിക്കടവ് ഭാഗത്തുനിന്നും ആറിന്റെ തീരത്തുകൂടി പുതിയ റോഡ് നിര്‍മ്മിച്ച് കളരിയാമ്മാക്കല്‍ പാലവുമായി ബന്ധിപ്പിച്ചാല്‍ തെക്ക്-കിഴക്ക് പ്രദേശവാസികള്‍ക്ക് പാലായിലേക്കുള്ള ദൂരം പകുതിയായി കുറയും.

2 വര്‍ഷത്തോളമായി റോഡ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. നിര്‍മ്മാണത്തിന്റെ തുടക്കംമുതലെ സാങ്കേതിക പ്രശ്‌നങ്ങളുടെ നൂലാമാലയില്‍പെട്ടിരുന്നു. റോഡിന് അവശേഷിക്കുന്ന 150 മീറ്റര്‍ ദൂരത്തില്‍ ഒരു വീടിനുപോലും തകരാര്‍ സംഭവിക്കില്ല. റബര്‍തോട്ടം മാത്രമാണ് ഇവിടെയുള്ളത്. നഗരസഭയുടെ അലംഭാവമാണ് റോഡ് പൂര്‍ത്തീകരണത്തിന് തടസ്സമാകുന്നതെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.