ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും വനിതാ വിഭാഗത്തില്‍ 13-ാം സീഡ് ബലാറസിന്റെ വിക്ടോറിയ അസാരങ്കയും കിരീടം ചൂടി. പുരുഷ വിഭാഗത്തില്‍ കനേഡിയന്‍ താരവും 12-ാം സീഡുമായ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 6-2, 6-0. അഞ്ചാം തവണയാണ് ദ്യോക്കോവിച്ച് ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടുന്നത്. കരിയറിലെ 27-ാം എടിപി കിരീടമാണ് ദ്യോക്കോ സ്വന്തമാക്കിയത്. 2008, 2011, 2014, 2015 വര്‍ഷങ്ങളിലാണ് ദ്യോക്കോ ഇവിടെ ചാമ്പ്യനായത്. അതേസമയം, വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസിനെ 6-4, 6-4 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അസാരങ്ക ജേത്രിയായത്. 2012ലും അസാരങ്ക ഇവിടെ കിരീടം ചൂടിയിരുന്നു.
















