തൃശൂര്‍: റീട്ടെയില്‍ ടെക്സ്റ്റയില്‍ മേഖലയ്ക്ക് ഒട്ടേറെ ചരിത്ര നിമിഷങ്ങള്‍ സമ്മാനിച്ച കല്യാണ്‍ സില്‍ക്സ് വീണ്ടുമൊരു നാഴികക്കല്ല് താണ്ടുവാന്‍ ഒരുങ്ങുന്നു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണന ശൃംഖലയിലെ 25ാം ഷോറൂമിന് മാര്‍ച്ച് 25ന് മസ്ക്കറ്റിലെ റൂവിയില്‍ ഒമാന്‍ എയര്‍ ഓഫീസിന് സമീപത്ത് യവനിക ഉയരും.
5.30ന് കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2 നിലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ ഷോറൂം പട്ടിന്റെയും ഫാമിലി ഷോപ്പിങ്ങിന്റെയും ലോകത്ത് മസ്ക്കറ്റിന് ഒരു പുത്തന്‍ അനുഭവം നല്‍കുമെന്നും ഉദ്ഘാടനത്തോട് കൂടി മസ്ക്കറ്റിലെ മലയാളികളുടെ വസ്ത്രസങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നുള്ളതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും കല്യാണ്‍ സില്‍ക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
കല്യാണ്‍ സില്‍ക്സിന് നിലവില്‍ 4 അന്താരാഷ്ട്ര ഷോറൂമുകളാണ് ഉള്ളത്. അവയില്‍ രണ്ടെണ്ണം ദുബായിയിലും ഒന്ന് ഷാജയിലും മറ്റൊന്ന് അബുദാബിയിലുമാണ്. കല്യാണ്‍ സില്‍ക്സിന്റെ ഇന്ത്യയിലെ ഷോറൂമുകളില്‍ അവതരിപ്പിക്കപ്പെടുന്ന ശ്രേണികള്‍ അതേ ദിവസം തന്നെ ഇന്ത്യയില്‍ ലഭിക്കുന്ന അതേ വിലയില്‍ 25 മുതല്‍ മസ്ക്കറ്റിലും ലഭ്യമാകും. 2016 മദ്ധ്യത്തോടെ യുഎയിലെ 5-ാമത്തെ ഷോറൂമും ദീപാവലിക്ക് മുമ്പായി തമിഴ്നാട്ടിലെ പുതിയ ഷോറൂമും തുറക്കുമെന്നും പട്ടാഭിരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: