കൊച്ചി : മുന്‍നിര ടെക്നോളജി ബ്രാന്‍ഡായ ഓപ്പോ മൊബൈല്‍സിനെ, ഐസിസിയുടെ ഔദ്യോഗിക ആഗോള മൊബൈല്‍ പങ്കാളിയായി നിയമിച്ചു. നാലു വര്‍ഷത്തേയ്ക്കാണ് നിയമനം. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് കൂടുതല്‍ കാണികളിലേക്ക് എത്തിക്കുവാന്‍ ഓപ്പോ വിപുലമായ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എഫ്1 ഐസിസിഡബ്ല്യു ടി20 ലിമിറ്റഡ് എഡിഷന് ഫോണുകളും ഓപ്പോ വിപണിയിലെത്തിച്ചിട്ടുണ്ട്.
കാണികള്‍ക്കുവേണ്ടി ഒരു സെല്‍ഫി മത്സരവും ഓപ്പോ സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്ക് ടി20 ലോകകപ്പിന്റെ ഓരോ മത്സരത്തിന്റേയും ടോസ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് ലോകകപ്പ് ക്രിക്കറ്റ് കാണാനുള്ള സംവിധാനവും ഓപ്പോ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: