തിരുവല്ല:ആദര്‍ശ ധീരതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായിരുന്നു അന്തരിച്ച രാഷ്ട്രീയ സ്വയംസേവകസംഘം ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്റേത്.ഏഴുപതിറ്റാണ്ടിലേക്ക് കടക്കുന്ന ജീവിതസപര്യ ബാക്കിയാക്കി അദ്ദേഹം യാത്രയായപ്പോള്‍ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തെയാണ് നഷ്ടമാകുന്നത്.വെള്ളിയാഴ്ച രാത്രി 12ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ മരണം സംഭവിച്ചപ്പോ്ള്‍ തന്നെ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അവിടേക്ക് ഒഴുകിയെത്തി.ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.തങ്ങളുടെ വഴികാട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.ഇന്ന് രാവിലെ 10ന് സഹപ്രവര്‍ത്തകര്‍ നല്കുന്ന അന്ത്യപ്രണാമം ഏറ്റുവാങ്ങി ജ്വലിക്കുന്ന ഓര്‍മ്മയില്‍ പ്രഫ.രാജശേഖരന്റെ സംസ്കാരം ഓതറയിലെ വീട്ടുവളപ്പില്‍ നടക്കും.
1946 ഡിസംബര്‍ നാലിന് ഓതറ, പാറയില്‍ വീട്ടില്‍ സി.എ.കേശവന്‍നായരുടെയും എല്‍.ഭാരതിയമ്മയുടെയും മകനായാണ് രാജശേഖരന്‍നായരുടെ ജനനം. 1963-ല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം നടത്തുമ്പോഴാണ് വിദ്യാര്‍ത്ഥി ശാഖയില്‍ എത്തുന്നത്.തുടര്‍ന്ന് 1974-ല്‍ ഐറ്റിസിയും, 75-ല്‍ ഒറ്റിസിയും കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇതിന്റെ തലേദിവസം ഒപ്പമുണ്ടായിരുന്നവരുമായ് ചേര്‍ന്ന് ലോകസംഘര്‍ഷസമിതി രൂപീകരിക്കുകയും, അടിയന്തിരാവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയുള്ള ലഘുലേഖകള്‍ ശേഖരിച്ച് രാത്രിയില്‍ പൊതുജനങ്ങളില്‍ എത്തിക്കുകയുമായിരുന്നു രാജശേഖരന് നിശ്ചയിച്ചിരുന്ന ജോലി. 1975 ഡിസംബര്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തിരുവല്ല, ആലപ്പുഴ നോര്‍ത്ത്, സൗത്ത്, കായംകുളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയുമായിരുന്നു. പിന്നീടുള്ള നരകജീവിതം അവസാനിച്ചത് 1977 ഫെബ്രുവരി എട്ടിനായിരുന്നു. ഈ നാളുകളത്രയും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ജീവിതമായിരുന്നു അദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്നവരും അനുഭവിച്ചത്.പഠനത്തില്‍ മിടുക്കാനായിരുന്ന അദ്ദേഹം അദ്ധ്യാപക ജീവിതത്തിലേക്ക് തിരിയുകയായിരുന്നു.എന്‍എസ്എസിന് കീഴിലുള്ള വിവിധ കോളേജുകളിലെ സേവനങ്ങള്‍ക്ക് ശേഷം ചങ്ങനാശ്ശേരി് എന്‍എസ്എസ് കോളേജില്‍ നിന്ന് ഫിസിക്സ് മേധാവിആയി വിരമിച്ചു.പിന്നീട് പൂര്‍ണ സമയം സമാജ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഴിഞ്ഞുവെച്ചു.ചെങ്ങന്നൂര്‍,ശബരിഗിരി സംഘ ജില്ലയില്‍ ആര്‍എസ്എസ് വേരോട്ടമുണ്ടാക്കാന്‍ അദ്ദേഹം വഹിച്ച് പങ്ക് വളരെ വലുതാണ്. നിലവില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലകായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു,പന്തളം കോളേജില്‍ ഫിസിക്സ് പ്രൊഫസറായി ജോലിചെയ്തിരുന്ന ഇദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ്, ആലപ്പുഴ ജില്ലാ ബൗദ്ധിക് പ്രമുഖ്, കോട്ടയം വിഭാഗ് കാര്യവാഹ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ.റിട്ട ഹൈസ്കൂള്‍ അദ്ധ്യാപിക ആര്.രാധമ്മ.മക്കള്‍:പാര്‍വ്വതി, മൈത്രേയി (കിടങ്ങറ എച്ച എസ്എസ് അധ്യാപിക), ശംഭു(അമൃത എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്) മരുമകന്:സുജിത്ത്, ഗോപിനാഥ്(എഞ്ചിനീയര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: