വെണ്ണിയോട്: ‘പേവിഷ വിമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി മാര്‍ച്ച് 31 വരെ വെണ്ണിയോട് വെറ്ററിനറി ഡിസ്പെന്സറിയില് വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന് ക്യാമ്പ് നടത്തും. വെറ്ററിനറി സര്‍ജന്റെ മേല്‍നോട്ടത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നയിക്കുന്ന ക്യാമ്പില്‍ മുഴുവന്‍ വളര്‍ത്തുനായ്ക്കളെയും കൊണ്ടുവന്ന് വാക്സിനേഷന് നല്‍കണമെന്ന് കോട്ടത്തറ വെറ്ററിനറി സര്ജന് അറിയിച്ചു. ക്യാമ്പില്‍ നിന്നും ലഭിക്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതും പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കി വളര്‍ത്തുനായ്ക്കള്‍ക്കുള്ള ലൈസന്‍സ് നേടേണ്ടതുമാണ്. അനാരോഗ്യമുള്ളതോ സാംക്രമിക രോഗങ്ങളുണ്ടെന്ന് സംശയിക്കുന്നതോ ആയ നായ്ക്കളെ ക്യാമ്പില്‍ കൊണ്ടുവരാന്‍ പാടില്ല. ഇവയ്ക്ക് കൃത്യമായ ചികിത്സ നല്കി രോഗം ഭേദമായ ശേഷമേ വാക്സിനേഷന് നല്‍കാവൂ. പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് മാര്‍ച്ച് 22ന് രാവിലെ 10ന് വെണ്ണിയോട് കമ്മ്യൂണിറ്റി ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ്സും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: