Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസുക്കള്‍ ശാപമുക്തി നേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 07:54 pm IST
inSamskriti

‘എനിക്ക് വംശം നിലനിര്‍ത്താന്‍ കഴിയാതെ വരുമോ?’ അവളെ തടുത്താല്‍ അവള്‍ ഇവിടം വിട്ടു പോവും. തടുത്തില്ലെങ്കില്‍ രാജവംശം അന്യം നില്‍ക്കും. ഇങ്ങനെയുള്ള ചിന്തയില്‍ രാജാവ് എട്ടാമത്തെ ഗര്‍ഭമടുത്തപ്പോള്‍ ആ കുഞ്ഞിനെ രക്ഷിക്കണം എന്ന് തന്നെയുറപ്പിച്ചു. വസിഷ്ഠമുനിയുടെ പശുവിനെ മോഷ്ടിച്ച ദ്യോവാണ് എട്ടാമനായ ഈ വസു. ഭൂജാതനായ കുട്ടിയെ രക്ഷിക്കാന്‍ രാജാവ് രാജ്ഞിയുടെ കാലുപിടിച്ചപേക്ഷിച്ചു. ‘ഞാന്‍ നിന്റെ ദാസനാകാം ഇവനെ എനിക്ക് തരിക. നിനക്ക് ഞാന്‍ എന്തും തരാം. എനിക്ക് വംശം നിലനിര്‍ത്താന്‍ ആശയുണ്ട്. പുത്രനില്ലാത്തവാന്‍ എങ്ങിനെ സ്വര്‍ഗ്ഗത്തിലെത്തും?’

ഇതെല്ലാം കേട്ടിട്ടും കുട്ടിയെ എടുത്ത് പോകാന്‍ തുനിഞ്ഞ രാജ്ഞിയെ രാജാവ് ഭര്‍സിച്ചു. ‘മഹാപാപീ നീയെന്താണ് ചെയ്യുന്നത്? നിനക്ക് നരകഭയമില്ലേ? നീ ആരുടെ പുത്രിയാണ്?’ നീ എവിടെ വേണമെങ്കില്‍ പോവുകയോ ഇവിടെ നില്‍ക്കുകയോ ചെയ്തുകൊള്ളുക. കുഞ്ഞിവിടെ ജീവിക്കട്ടെ. കുലം മുടിക്കുന്നവളായ നിന്നെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?

‘എനിക്കും ഈ പുത്രനെ വേണം, ഞാന്‍ കാട്ടില്‍പ്പോയി ഇവനെ വളര്‍ത്തിക്കൊള്ളാം. എനിക്ക് പോകാനുള്ള സമയമായി. അങ്ങയുടെ ശപഥം തെറ്റിയിരിക്കുന്നു. ഞാന്‍ ഗംഗാ ദേവിയാണ്. വസിഷ്ഠശാപത്താല്‍ മനുഷ്യയോനിയില്‍ പിറക്കാന്‍ വിധിച്ച വസുക്കളാണ് നമ്മുടെ പുത്രന്മാര്‍. ദേവകാര്യസിദ്ധിക്കാണ് ഞാനിതെല്ലാം ചെയ്തത്. വസുക്കളില്‍ ഏഴുപേരും ശാപമുക്തരായി. ഇവന്‍ എട്ടാമനാണ്. കുറച്ചു കാലം കൂടി കഴിഞ്ഞാലേ ഇവന് ശാപമുക്തി ലഭിക്കൂ. ഗംഗേയനായ ഇവന്‍ വസുവാണെന്നുള്ളത് മറക്കാതെ സുഖമായി വാഴുക.

ഏതായാലും ശന്തനു രാജന്‍, അങ്ങേയ്‌ക്കീ ഗംഗാദത്തനെ ഞാന്‍ തരാം. ഞാനിവനെ യൗവനം വരെ വളര്‍ത്തി വലുതാക്കിയിട്ട് അങ്ങയെ ഏല്‍പ്പിക്കാം. അപ്പോള്‍ അങ്ങെന്നെ ആദ്യം കണ്ടുമുട്ടിയ ഇടത്തേയ്‌ക്ക് വരിക. ഞാന്‍ ഇവനെ തരാം.’ ഇങ്ങിനെ പറഞ്ഞു ഗംഗ കുഞ്ഞിനെയുമെടുത്ത് പുറപ്പെട്ടു. ദുഖിതനായ ശന്തനു കൊട്ടാരത്തില്‍ കഴിഞ്ഞ് രാജ്യഭാരം നിര്‍വ്വഹിച്ചുവന്നു.

കാലം കുറെക്കഴിഞ്ഞു. മൃഗയാ വിനോദത്തിനായി രാജാവ് കാട്ടുപോത്ത്, പന്നി ഇവയെ കൊന്നുകൊണ്ട് ഗംഗാ നദിക്കരയിലെത്തി. ഗംഗയില്‍ ജലം വളരെക്കുറവാണെന്ന് കണ്ട് അത്ഭുതപ്പെട്ടു.

നദിക്കരയില്‍ കോമളനായ ഒരു യുവാവ് അതിവിദഗ്ധമായി അമ്പെയ്ത് ശരനിരകള്‍ തീര്‍ത്ത് വിളയാടുന്നു. അവനെ രാജാവിന് തിരിച്ചറിയാനായില്ല. ‘നിന്റെ അച്ഛനാര്?’ എന്നദ്ദേഹം യുവാവിനോട് ചോദിച്ചു. ശരജാലം തീര്‍ത്തുകൊണ്ടിരുന്ന അവന്‍ ഒന്നും മിണ്ടിയില്ല. പെട്ടെന്നവന്‍ അവന്‍ അവിടം വിട്ടു മറഞ്ഞു. രാജാവ് ചിന്താഗ്രസ്തനായി ‘ആരാണിവന്‍? എന്റെ പുത്രനായിരിക്കുമോ?’. രാജാവ് ഗംഗയെ സ്തുതിച്ചു വാഴ്‌ത്തി സംപ്രീതയാക്കി. അവള്‍ രാജാവിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ‘ആരാണാ കോമളനായ യുവാവ്? എന്ന് ചോദിക്കെ ഗംഗാദേവി ഇങ്ങിനെ പറഞ്ഞു: ‘അവന്‍ എട്ടാമത്തെ വസുവായ നമ്മുടെ മകനാണ്. ഞാന്‍ അവനെ എല്ലാം പഠിപ്പിച്ചു മിടുക്കനാക്കിയിട്ടുണ്ട്. ഗാംഗേയന്‍ കഠിനവ്രതനുമാണ്.

അവന്‍ നിന്റെ കുലത്തിനു കീര്‍ത്തി വരുത്തും. ധനുര്‍വേദവും വേദ ശാസ്ത്രവും അവനറിയാം. ഞാന്‍ പോറ്റിവളര്‍ത്തിയ അവനെ അങ്ങ് കൊണ്ടുപോയ്‌കൊള്ളുക. വസിഷ്ഠന്റെ ആശ്രമത്തില്‍ പഠിച്ച അവന്‍ സകല ശാസ്ത്രങ്ങളിലും നിപുണനാണ്. ജമദഗ്‌നി മുനിയുടെയത്ര അറിവുള്ളവനാണ് നിന്റെ പുത്രന്‍.’ ഇങ്ങനെ പറഞ്ഞു പുത്രനെ നല്‍കി ഗംഗാദേവി മറഞ്ഞു. രാജാവ് മകനെ ഗാഢം പുണര്‍ന്നു. അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

അവനെ തേരിലേറ്റി കൊട്ടാരത്തിലേയ്‌ക്ക് പോയി. ഹസ്തിനപുരത്തില്‍ രാജപുത്രന്റെ വരവ് ഗംഭീരമായി ആഘോഷിച്ചു. ഗംഗാദത്തനെ യുവരാജാവാക്കാന്‍ ദൈവജ്ഞന്മാരെ വിളിച്ചു നല്ലൊരു മുഹൂര്‍ത്തം കുറിപ്പിച്ചു. പുത്രസൗഖ്യത്തില്‍ ഗംഗയെക്കൂടി രാജാവ് മറന്നു.സൂതന്‍ പറഞ്ഞു: വസുക്കളുടെ ശാപവൃത്താന്തവും ഗംഗയുടെ ചരിതവും സര്‍വ്വപാപങ്ങളെയും പോക്കാന്‍ ഉതകുന്നവയാണ്. വ്യാസമുനിയില്‍ നിന്നും കേട്ടതുപോലെ തന്നെ ഞാന്‍ നിങ്ങള്‍ക്കിത് പറഞ്ഞു തന്നു. ഈ ലക്ഷണയുക്തമായ ഭാഗവതം ദൈ്വപായനന്റെ മുഖത്തുനിന്നും ഉദീരണം ചെയ്തതാണ്. ഇത് കേള്‍ക്കുന്നവരുടെ സകലപാപങ്ങളും ഇല്ലാതാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.