മാനന്തവാടി : കോഴിക്കോട് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ മാനന്തവാടി വേദ പ്രചാര സമിതി രൂപീകരിച്ചു. ആചാര്യ രാജേഷിന്റെ പ്രഥമ ശിഷ്യന് സുധീഷ് കോടോത്ത് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടറും ട്രസ്റ്റിയുമായ വിവേക് ഷേണായി, ജില്ലാപ്രസിഡണ്ട് സുന്ദരന്‍, വൈസ് പ്രസിഡണ്ട് രാജീവ് മേനോന്, ചെയര്മാന് വി.എം. ശ്രീവത്സന്‍, വാടേരി ശിവക്ഷേത്രം പ്രസിഡണ്ട് വി.ആര്.മണി, ജനറല്‍സെക്രട്ടറി സി.കെ.ശ്രീധരന്, പ്രഭാവതി വത്സന് എന്നിവര്‍ പ്രസംഗിച്ചു.
വേദപ്രചാരസമിതി ഭാരവാഹികളായി എം.ആര്.ബാലകൃഷ്ണന് (പ്രസിഡണ്ട്), സി.രാജീവ് (വൈസ്പ്രസിഡണ്ട്), വി.വി. രാമകൃഷ്ണന്(ജനറല്‍സെക്രട്ടറി), ഗിരിജാശശി (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രില്‍ മൂന്നിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രജ്ഞാനം ഐതിഹാസിക പ്രഖ്യാപനം എന്ന പരിപാടി വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: