ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
മെയ് 21വരെ മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനു ശേഷം ജൂണ്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന.
അതിനകം റിപ്പോര്‍ട്ടിലെ ചില അപാകതകളും പരിഹരിക്കുമെന്നാണ് വിവരം അതിനു ശേഷം അതിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്‌ക്ക് വയ്‌ക്കും.
















