Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്ലാസ്റ്റിക് വില്പ്പനയ്‌ക്ക് ഫീസ്; സമ്മേളനസ്ഥലം വൃത്തിയാക്കിയില്ലെങ്കില്‍ സംഘാടകര്‍ക്ക് പിഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 01:35 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ പ്ലാസ്റ്റിക് മാലിന്യ ചട്ടം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ചട്ടം പുതുക്കുന്നത്. ആറുമാസത്തിനുള്ളില്‍ പുതിയ നിയമം രാജ്യവ്യാപകമായി നടപ്പാക്കും.

കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നിയമത്തില്‍ 50 മൈക്രോണിനു താഴെയുള്ള (തീരെ കനംകുറഞ്ഞ) പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉല്പ്പാദനം രാജ്യമൊട്ടാകെ വിലക്കിയിട്ടുണ്ട്. നശിച്ചുപോകാത്ത ഇവയാണ് പരിസ്ഥിതിക്ക് വലിയനാശം ഉണ്ടാക്കുന്നതെന്നാണ് വിലയിരുത്തലെന്ന് കേന്ദ്ര പരിസ്ഥിതിവനം മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

പുതിയ നിയമത്തിലെ വ്യവസ്ഥകള്‍

1. പ്ലാസ്റ്റിക ബാഗ് നിര്‍മ്മാതാക്കള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്. ഉപയോഗ ശേഷം ഇവ നശിപ്പിക്കാന്‍ ഇവര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന ഈ തുക ഉപയോഗിക്കണം. അവര്‍ ഈ തുക മാലിന്യസംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണം.

2. ചട്ടം ഗ്രാമപ്രദേശങ്ങള്‍ക്കും ബാധകമാക്കി.

3. ചട്ടം കര്‍ശനമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം

ഗ്രാമപഞ്ചായത്തുകള്‍ക്ക്

4. മാലിന്യസംസ്‌ക്കരണച്ചുമതലയും തദ്ദേശസ്ഥാപനങ്ങള്‍ക്ക്

5. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിക്കണം. ഈ ഉത്തരവാദിത്തം വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും വ്യാപാരാസ്ഥാപനങ്ങള്‍ക്കും

6. വലിയ ഓഫീസുകളും വാണിജ്യവ്യവസായ സ്ഥാപനങ്ങളും മാലിന്യ സംസ്‌ക്കരണത്തിന് നിശ്ചിത തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.

7. സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, പൊതുപരിപാടികള്‍, വിവാഹം, മതസമ്മേളനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യം നീക്കേണ്ട ചുമതല സംഘാടകര്‍ക്ക്. ഇല്ലെങ്കില്‍ പിഴ

8. പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിന്

9. കാരിബാഗ്, ഷീറ്റ്, കൂട് തുടങ്ങിയവ നിര്‍മ്മിക്കുന്നവരും ഇറക്കുമതി ചെയ്യുന്നവരും ഇവ മൂലമുണ്ടാകുന്ന മാലിന്യം മടക്കിയെടുക്കണം. ഇതിന് അവര്‍ തന്നെ സംവിധാനമൊരുക്കണം. സ്വന്തമായോ കൂട്ടായോ ഇതിനുള്ള സംവിധാനമൊരുക്കാം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും തേടാം.

10. ഉപഭോക്താക്കള്‍ക്ക് കാരിബാഗില്‍ സാധനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികളും കച്ചവടക്കാരും തദ്ദേശ സ്ഥാപനങ്ങളില്‍ നിശ്ചിത ഫീസ് ഒടുക്കി രജിസ്റ്റര്‍ ചെയ്യണം.മാസം നാലായിരം രൂപ. ഇത് മാലിന്യ സംസ്‌ക്കരണത്തിന് ഉപയോഗിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വ്യാപാരികളുടെ ശേഷി അനുസരിച്ച് കൂടുതല്‍ ഫീസ് ഇൗടാക്കാന്‍ അനുമതിയുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് കാരി ബാഗ് നല്‍കി പിടിക്കപ്പെട്ടാല്‍ പിഴയീടാക്കും.

രാജ്യത്ത് പ്രതിദിനമുണ്ടാകുന്നത് 15,000 ടണ്‍ പ്ലാസ്റ്റിക മാലിന്യമാണെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു. ഇതില്‍ 9000 ടണ്‍ ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ കഴിയുന്നുണ്ട്. 6000 ടണ്‍ ശേഖരിക്കാന്‍ പോലും കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.