ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന രാജ്യവിരുദ്ധ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. ദല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദല്‍ഹി വിട്ടുപോകരുതെന്നും 25,000 രൂപ വീതം കെട്ടിവെക്കാനും കോടതി ഇരുവരോടും നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികാഘോഷത്തിന്റെ മുഖ്യ സംഘാടകനായിരുന്നു ഉമര്‍ ഖാലിദ്. ഈ പരിപാടിക്കിടെ ഭാരതവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നത് ഏവരെയും ഞെട്ടിച്ചിരുന്നു.
















