ഭോപ്പാല്‍ : ആര്‍എസ്്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ ഷാക്കിര്‍ യൂനിസ് ബാന്ധിയ(22), കോളേജ് വിദ്യാര്‍ത്ഥിയായ വാസിം ഷെയ്‌ക്ക്(21) എന്നിവരാണ് അറസ്റ്റിലായത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇലക്ട്രോണിക് വിദ്യ ഉപോഗിച്ച് മതപരമായ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന അസഭ്യമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഖര്‍ഗോണ്‍ പോലീസ് സൂപ്രണ്ടന്റ് അമിത് കുമാര്‍ സിങ് അറിയിച്ചു.
ആര്‍എസ്എസിന്റെ ഗണവേഷം പരിഷ്‌കരിക്കുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ ചെയ്ത പോസ്റ്റിലാണ് മോഹന്‍ ഭാഗവതിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ഇറുകിയ പാന്റ്‌സുമിട്ട സ്ത്രീയുടെ ഫോട്ടോയില്‍ മോഹന്‍ ഭാഗവതിന്റെ തല മോര്‍ഫ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ രജനീഷ് നിംബാല്‍കര്‍ നല്‍കിയ പരാതിയിലാണ് ഐപിസി സെക്ഷന്‍ 67 ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ട് സെക്ഷന്‍ 505(2) പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്.
















