Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുന്നുകളുടെ വിലക്ക് നീക്കില്ല: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 06:58 am IST
in India

ന്യൂദല്‍ഹി: എന്തു സമ്മര്‍ദ്ദമുണ്ടായാലും 344 മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില കമ്പനികള്‍ കോടതിയെ സമീപിച്ച് വിലക്കിന് സ്‌റ്റേ നേടുകയും മരുന്നു ലഭ്യത കുറയുമെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്ക് ഒരു കാരണവശാലും നീക്കില്ലെന്ന ഉറച്ച നിലപാട് കേന്ദ്രം കൈക്കൊണ്ടത്.

രോഗാണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് നാം നീങ്ങുന്നത്. ഇതുമൂലമുള്ള മരണം കൂടിവരികയാണ്. 20 ലക്ഷം ജീവനുകളാണ് ഇങ്ങനെ ആപത്തിലേക്ക് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഒരു പിന്‍മാറ്റമില്ല. ആരോഗ്യമന്ത്രാലയത്തിലെ ഉന്നതര്‍ വ്യക്തമാക്കി. വിലക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അടക്കം പല വിഷയങ്ങള്‍ ദീര്‍ഘകാലം വിശദമായി ചര്‍ച്ച ചെയ്തു. തങ്ങളുടെ നിലപാട് വിശദമാക്കാന്‍ കമ്പനികള്‍ക്ക് അവസരവും നല്‍കി. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കോടതിയില്‍ നല്‍കാന്‍ വിശദമായ വസ്തുതാവിവരക്കണക്കുകളുമുണ്ട്. അവര്‍ അറിയിച്ചു. രോഗാണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ തമ്മില്‍ ചേരാത്ത തരം മരുന്നുകള്‍ കൂട്ടിക്കലര്‍ത്തുന്നത് ഒഴിവാക്കിയേ കഴിയൂ. സുരക്ഷമായ മരുന്നുകള്‍ മാത്രമേ വിപണിയിലുള്ളുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. അദ്ദേഹം പറഞ്ഞു.

ക്രോസിന്‍ ഡി കോള്‍ഡ് , ഡോളോകോള്‍ഡ്(ഡോളോയെന്നാണ് ഇന്നലെ പേര് നല്‍കിയിരുന്നത്) ഡികോള്‍ഡ് ടോട്ടല്‍, നാസീവിയന്‍, സുമോ, ഓഫ്‌ളോക്‌സ്, ഗ്യാസ്‌ട്രോജില്‍, ചെറികോഫ്, നിമുലിഡ്, കോഫ്‌നില്‍, ഡീകോഫ്, ഒ2, കുട്ടികള്‍ക്കുള്ള സിറപ്പായ ടി 98, ടെഡി കോഫ്, കോറക്‌സ്, ഫെന്‍സ്‌ഡൈല്‍, ബെനാഡ്രില്‍ തുടങ്ങിയ കഫ് സിറപ്പുകള്‍, വിക്സ് ആക്ഷന്‍ 500 ഗുളിക എന്നിവ വിലക്കിയ മരുന്നുകളില്‍ പെടുന്നു. വിലക്കിയ മരുന്ന് സംയുക്തങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഗസറ്റായി പ്രസിദ്ധീകരിച്ചിരുന്നു..

വിലക്കുള്ളവയില്‍ ഏറെയും പാരാസെറ്റമോള്‍, ഡൈക്‌ളോഫിനാക്, നിമുസുലൈഡ്, റാബിപ്രസോള്‍,സിട്രിസിന്‍ എന്നിവയുടെ കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ്. പ്രമേഹത്തനുള്ള ഗഌമിപിരിഡിന്റെ ചില കോമ്പിനേഷനുകള്‍ക്കും നിരോധനമുണ്ട്.

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വാങ്ങുന്നവര്‍ 53 ശതമാനം

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്നവര്‍ ഭാരതത്തില്‍ വളരെക്കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഭാരതത്തിലെ 53 ശതമാനം രോഗികളും ഇത്തരക്കാരാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗാണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി നേടുന്നതു മൂലം ടിബി, മലമ്പനി, മൂത്രാശയ രോഗങ്ങള്‍ എന്നിവയുടെ ചികില്‍സയും പ്രതിരോധവും വെല്ലുവിളി നിറഞ്ഞതാകുകയാണ്. ലോകത്തേറ്റവും കൂടുതല്‍ ടിബി രോഗികള്‍ ഭാരതത്തിലാണ്. പ്രതിവര്‍ഷം 23 ലക്ഷം പേരാണ് ടിബി രോഗികളാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.