കാഠ്മണ്ഡു: വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യഉപദേഷ്ടാവ് സര്‍താജ് അസീസും കൂടിക്കാഴ്ച നടത്തി. നേപ്പാളിലെ പൊഖാരയില്‍ സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു ഇരുവരും.
കൂടിക്കാഴ്ചയില്‍ പത്താന്‍കോട് വ്യോമസേനാത്താവളത്തിലെ ഭീകരാക്രമണം ചര്‍ച്ച ചെയ്തതായി ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്താന്‍കോട് ഭീകരാക്രമണം അന്വേഷിക്കുന്ന, പാക്കിസ്ഥാനില്‍ നിന്നുള്ള സംയുക്ത സംഘം മാര്‍ച്ച് 27ന് ഭാരതത്തില്‍ എത്തുമെന്നും അടുത്ത ദിവസം തന്നെ അന്വേഷണം ആരംഭിക്കുമെന്നും ഇരുവരും അറിയിച്ചു.
പത്താന്‍കോട് ആക്രമണം ഭാരതവും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം അവര്‍ദ്ധിപ്പിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കി ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അസീസ് പറഞ്ഞു.
ഇതാദ്യമായാണ് ഭാരതത്തില്‍ പാക് സംഘം അന്വേഷണത്തിന് എത്തുന്നത്.അഞ്ചംഗ സംഘമാണ് എത്തുന്നത്. ഐഎസ്‌ഐ, മിലിറ്ററി ഇന്റലിജന്‍സ്, ഐബി. പോലീസ് എന്നിവയില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്.
ആണവ ഉച്ചകോടിക്കിടെ അമേരിക്കയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുഷമ പറഞ്ഞു. പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫ് മോദിയെ ക്ഷണിച്ചതായി അസീസ് അറിയിച്ചു.
















