മേപ്പാടി: ചൂരല്‍മല സെന്റിനല്‍ റോക്ക് ഫാക്ടറിക്ക് മുന്പില് സമരം നടത്തിയ സി.ഐ.ടി.യു പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ചെയ്ത 90 സി.ഐ.ടി.യു പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്റ് ചെയ്തു. 60 സ്ത്രീ തൊഴിലാളികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും 30 പുരുഷന്മാരെ മാനന്തവാടി ജില്ലാ ജയിലിലേക്കും മാറ്റി. ഫാക്ടറിക്ക് മുന്പിലെ സമര പന്തല്‍ പോലിസ് പൊളിച്ച് നീക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: