ഖത്തര്‍: കല്യാണ്‍ ജ്വല്ലേഴ്സ് ഖത്തറില്‍ ആരംഭം കുറിക്കുന്നു. മാര്‍ച്ച് അവസാനം ദോഹയില്‍ ഏഴ് ഷോറൂമുകള്‍ തുറന്നാണ് കല്യാണ്‍ ചരിത്രം കുറിക്കുന്നത്. ആദ്യമായി ഖത്തറില്‍ എത്തുന്ന കല്യാണ്‍ ജ്വല്ലേഴ്സ്, ബ്രാന്‍ഡ് അംബാസിഡറായ അമിതാബ് ബച്ചന് ഉത്ഘാടനം ചെയ്യും. ബച്ചനെ കൂടാതെ കല്യാണ്‍ അംബാസഡര്‍മാരായ തെന്നിന്ത്യന്‍ താരങ്ങള്‍ നാഗാര്‍ജുന, പ്രഭു, മഞ്ജു വാരിയര്‍ എന്നിവരും പങ്കെടുക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഭാരതത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നാല്പത് ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്.
ജിസിസി മേഖലയില്‍ കല്യാണിന് ആരോഗ്യകരമായ നേട്ടമാണ് കൈവരിക്കാനായത്, ഖത്തറിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മൊത്തവരുമാനം 40% ആക്കാന്‍ കഴിയും. കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടി. എസ്. കല്യാണരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: