തിരുവല്ല: തിരുവല്ലയിലെ മുത്തൂരില്‍ ആരംഭിച്ച പുതിയ മഹാലക്ഷ്മി ദി ക്ലാസിക്സ് ഷോറും ബോളിവുഡ് താരം ശില്പ ഷെട്ടി ഉദ്ഘാടനം ചെയ്തു. നടി കനിഹയും ജനപ്രതിനിധികളും സാമുദായിക, സാംസ്കാരിക, സാമൂഹ്യ, നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നഗരസഭ അദ്ധ്യക്ഷന്‍ കെ. വി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിഗ് ഡയറക്ടര്‍ ടി. കെ. വിനോദ് കുമാര്‍ സ്വാഗതം ആശംസിച്ചു. ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎല്‍എ, ബിജെപി സംസ്ഥാന ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. 85,000 സ്ക്വയര്‍ ഫീറ്റ് വിശാലതയില്‍ ഭാരത്തിലെ ഏറ്റവും വലിയ ഫാഷന്‍ ബൂട്ടീക്കാണ് ദി ക്ലാസിക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: