മാനന്തവാടി : ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രമഹോത്സവത്തിന് ഭക്തജനതിരക്കേറി. ദേവിയെ തൊഴാനായി ഇന്നലെയെത്തിയ വിദേശവനിതകള്‍ ക്ഷേത്രസന്നിദ്ധിയില്‍ ശ്രദ്ധേയമായി.
പോളണ്ടില്നിന്നുമെത്തിയ ഡോക്ടര്‍മാരായ ജോവാന, മോണിക്ക, ആര്‍ക്കിടെക്ച്ചര്‍ ജോന, തെയ്യം കലകളെകുറിച്ച് റിസര്‍ച്ച് നടത്തുന്ന അലക്സാന്ദ്ര എന്നിവരാണ് വള്ളിയൂര്ക്കാവിലെത്തിയ വിദേശഭക്തര്‍.
നട തുറക്കുംമുന്പെ ക്ഷേത്രത്തിലെത്തിയ ഇവര്‍ നട തുറന്ന് ദേവിയെ തൊഴുത് തോറ്റവും കണ്ട് ദക്ഷിണയിട്ട് പ്രസാദവും വാങ്ങി നെറ്റിയില്‍ തൊട്ടു. തുടര്‍ന്ന് പൂജാരി നല്കിയ നെയ്യ്പായസം രുചിച്ച് നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്.
തെയ്യം കലകളെകുറിച്ച് റിസര്‍ച്ച് നടത്തുന്ന അലക്സാന്ദ്ര നാലുമാസമായി കേരളത്തിലെത്തിയിട്ട്. അടുത്തമാസംവരെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തി റിസര്‍ച്ച് പൂര്‍ത്തിയാക്കും. ഭാരതത്തിലെ ജനങ്ങളുടെ ഈശ്വരഭക്തിയില്‍ അത്ഭുതം തോന്നാറുണ്ടെന്നും അലക്സാന്ദ്ര ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: