കൊട്ടാരക്കര: മുഖം മറച്ചെത്തിയ ആളിന്റെ ആക്രമണത്തില്‍ കര്‍ഷകനായ ഗൃഹനാഥന് പരിക്കേറ്റു. ഇഞ്ചക്കാട് അണത്തറഭാഗം ചാമവിള വീട്ടില്‍ തങ്കച്ച(62) നാണ് പരിക്കേറ്റത്. ഇരുകൈകള്‍ക്കും ഇടതുകാലിനും ഒടിവും ചതവും പറ്റിയ ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. കലയപുരം ചന്തയിലേക്ക് വെറ്റിലയുമായി പോകവെ ഇഞ്ചക്കാട് അണത്തറക്ക് പടിഞ്ഞാറ് റബ്ബര്‍ തോട്ടത്തില്‍ വച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ ആള്‍ കമ്പിവടികൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു. അടികൊണ്ട് വീണ തങ്കച്ചന്‍ ഇഴഞ്ഞ് സമീപവീട്ടില്‍ എത്തിയാണ് രക്ഷപ്പെട്ടത്. സംഭവസ്ഥലത്തെ അക്രമിയോടൊപ്പം മറ്റ് അഞ്ചുപേര്‍ കൂടി ഉണ്ടായിരുന്നതായി തങ്കച്ചന്‍ പോലീസിന് മൊഴി നല്‍കി. കൊട്ടാരക്കര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
















