ശ്രീനഗര്‍: വിഘടനവാദികളുടെ പ്രകോപനങ്ങള്‍ക്കു ചെവികൊടുക്കാതെ പാക്കിസ്ഥാനുമായുള്ള സൗഹാര്‍ദ്ദ ചര്‍ച്ചകളുമായി മുന്നോട്ടു പോകണമെന്ന് ആര്‍എസ്എസ് ജമ്മു കശ്മീര്‍ പ്രാന്ത സംഘചാലക് ബ്രിഗേഡിയര്‍ സുചേത് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഘടന വാദികള്‍ ഭാരതവും പാക്കിസ്ഥാനും സൗഹാര്‍ദ്ദത്തില്‍ കഴിയുന്നത് ഇഷ്ടപ്പെടുന്നില്ല. അയല്‍ രാജ്യവുമായി നല്ല ബന്ധമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.
ഇത്തരം നിസ്സാരരെ പരിഗണിക്കാതെ, നമ്മുടെ ലക്ഷ്യവും ഉദ്ദേശ്യവും കാണാന്‍ മുന്നോട്ടു പോകുകയാണ് വേണ്ടത്, പാക്കിസ്ഥാനുമായി ചര്‍ച്ച തുടരണം, ബ്രിഗേഡിയര്‍ സുചേത് സിങ് പറഞ്ഞു. എന്നാല്‍, സമാധാനപരിശ്രമങ്ങളും ആക്രമണ പ്രവര്‍ത്തനങ്ങളും ഒന്നിച്ചു പോകുന്ന കാര്യമല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
















