ന്യൂദല്‍ഹി: രാജ്യദ്രോഹ നിയമങ്ങളുടെ നിലവിലുള്ള നിര്‍വചനത്തില്‍ മാറ്റം വരുത്തണമോ എന്നു പരിശോധിക്കാന്‍ ലോ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിനെ അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം അറിയാനും അറിയിക്കാനും സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചു.
2014-ല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 എണ്ണം ബീഹാറിലാണ്. 28 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി റിജ്ജു പറഞ്ഞു.
















