ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കോഴവാങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവം പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മറ്റി അന്വേഷിക്കും. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനമാണിതെന്ന് തൃണമൂല്‍ എംപി സുഗതോ റോയ് പ്രതികരിച്ചു.
തൃണമൂല്‍ എംപിമാരുടെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റിലും പശ്ചിമബംഗാളിലും ബിജെപിയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബിജെപി മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിങിന് മര്‍ദ്ദനമേറ്റിരുന്നു.
പാര്‍ലമെന്റില്‍ ഇന്നലെ സിപിഎമ്മും കോണ്‍ഗ്രസും തൃണമൂല്‍ അംഗങ്ങള്‍ക്കെതരായ വിഷയം ഉയര്‍ത്തി പ്രതിഷേധിച്ചു.
















